സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷൽ മാനേജ്മെന്റ് എക്സിക്യൂട്ടീവ് തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷൽ മാനേജ്മെന്റ് എക്സിക്യൂട്ടീവ് (എസ്എംഇ)– ബാങ്കിങ് തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 554 ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 18. ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ.
എംഎംജിഎസ്–3, എംഎംജിഎസ്–2 കേഡറുകളിലാണ് എസ്എംഇ (ബാങ്കിങ്) അവസരം.
മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ– 3 വിഭാഗത്തിൽ 273 ഒഴിവുകളും മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ– 2 വിഭാഗത്തിൽ 281 ഒഴിവുകളുമാണുള്ളത്. ബാക്ക്‌ലോഗ് ഒഴിവുകളുൾപ്പെടെയാണിത്. ജോലിപരിചയമുള്ളവർക്കാണ് അവസരം.
യോഗ്യത: എസ്എംഇ – ബാങ്കിങ് (എംഎംജിഎസ്–3): സിഎ/ഐസിഡബ്ല്യുഎ/എസിഎസ്/ എംബിഎ (ഫിനാൻസ്) അല്ലെങ്കിൽ ഫിനാൻസിൽ തത്തുല്യ പോസ്റ്റ് ഗ്രാജുവേഷൻ ബിരുദം. കുറഞ്ഞത് അഞ്ചു വർഷത്തെ യോഗ്യതാനന്തര ജോലിപരിചയം വേണം.
എസ്എംഇ – ബാങ്കിങ് (എംഎംജിഎസ്–2): സിഎ/ഐസിഡബ്ല്യുഎ/എസിഎസ്/ എംബിഎ (ഫിനാൻസ്) അല്ലെങ്കിൽ ഫിനാൻസിൽ തത്തുല്യ പോസ്റ്റ് ഗ്രാജുവേഷൻ ബിരുദം. കുറഞ്ഞത് രണ്ടു വർഷത്തെ യോഗ്യതാനന്തര ജോലിപരിചയം വേണം.
പ്രായം: 2017 മാർച്ച് 31 അടിസ്ഥാനമാക്കി പ്രായപരിധി കണക്കാക്കും. ഉയർന്ന പ്രായത്തിൽ പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്ക് 10 വർഷവും (പട്ടികവിഭാഗം– 15, ഒബിസി –13) ഇളവ് ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്കും മറ്റും ഇളവുണ്ട്.
ഓൺലൈൻ ഒബ്ജെക്ടീവ് ടെസ്റ്റ്, ഗ്രൂപ്പ് എക്സർസൈസ്, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ജൂൺ 18 നു പരീക്ഷ നടത്തും. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷാ ഫീസ്: 600 രൂപ. പട്ടികവിഭാഗം, വിമുക്തഭടൻ, അംഗപരിമിതർ എന്നിവർക്ക് 100 രൂപ മതിയാകും.
www.sbi.co.in, www.bank.sbi എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം.
https://www.facebook.com/Malayalivartha