ലാസ്റ്റ് ഗ്രേഡ്, ഫയർമാൻ തസ്തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർമാൻ (ട്രെയിനി), ഫയർമാൻ ഡ്രൈവർ കം പമ്പ് ഒാപ്പറേറ്റർ (ട്രെയിനി), സ്റ്റേഷൻ ഒാഫിസർ (ട്രെയിനി) തസ്തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.
ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിൽ ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.
ഫയർമാൻ തസ്തികയിൽ പ്ലസ്ടു വിജയവും നീന്തലിൽ പ്രാവീണ്യവുമുള്ളവർക്കാണ് അവസരം.
ഫയർമാൻ ഡ്രൈവർ കം പമ്പ് ഒാപ്പറേറ്റർ തസ്തികയ്ക്ക് പ്ലസ്ടു വിജയവും ബാഡ്ജോടുകൂടിയ ഹെവിഡ്യൂട്ടി ഡ്രൈവിങ് ലൈസൻസുമാണ് യോഗ്യത. സ്റ്റേഷൻ ഒാഫിസർ തസ്തികയിൽ സയൻസ് വിഷയങ്ങളിലെ ബിരുദധാരികൾക്ക് അപേക്ഷിക്കാം.
നാലു തസ്തികകളിലും ജനറൽ റിക്രൂട്ട്മെന്റാണ്. അസാധാരണ ഗസറ്റ് തീയതി 12–05–2017.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 14 രാത്രി 12 വരെ. ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ ശേഷം വേണം അപേക്ഷിക്കാൻ.
https://www.facebook.com/Malayalivartha