നേവിയിൽ പ്ലസ്‌ടുക്കാർക്ക് അവസരം

നേവിയിൽ സെയിലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്ട്‌സ് (എസ്‌എസ്‌ആർ) FEB 2018 ബാച്ചിലേക്കും സെയിലർ ആർട്ടിഫൈസർ അപ്രന്റിസ് തസ്തികയിലേക്കും പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 2018 ഫെബ്രുവരിയിൽ കോഴ്‌സ് ആരംഭിക്കും. മേയ് 22 മുതൽ ഓൺലൈനായി അപേക്ഷിക്കാം.അവസാന തീയതി: ജൂൺ നാല്.
യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ മാത്തമാറ്റിക്‌സും ഫിസിക്‌സും പഠിച്ച് പ്ലസ്‌ടു/തത്തുല്യം. കൂടാതെ കെമിസ്‌ട്രി/ ബയോളജി /കംപ്യൂട്ടർ സയൻസ് ഇവയിലേതെങ്കിലുമൊന്ന് ഒരു വിഷയമായി പഠിച്ചിരിക്കണം.
പ്രായം( സെയിലർ): 1997 ഫെബ്രുവരി ഒന്നിനും 2001 ജനുവരി 31നും മധ്യേ ജനിച്ചവരാകണം.
ആർട്ടിഫൈസർ അപ്രന്റിസ്: 1998 ഫെബ്രുവരി ഒന്നിനും 2001 ജനുവരി 31നും മധ്യേ ജനിച്ചവരാകണം.
വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.joinindiannavy.gov.in
https://www.facebook.com/Malayalivartha