സിവില്‍ എക്‌സൈസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

സിവില്‍ എക്‌സൈസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.100 ഒഴിവുകളുണ്ട്. ഇരുതസ്തികകളിലേക്കും പട്ടിക വർഗക്കാർക്ക് മാത്രമേ അപേക്ഷിക്കാനാകു. പട്ടികവര്‍ഗ വനിതകള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റുണ്ട്.
തസ്തികകള്‍:
64/2017: സിവില്‍ പോലീസ് ഓഫീസര്‍ (പോലീസ്)
65/2017: സിവില്‍ എക്‌സൈസ് ഓഫീസര്‍ (എക്‌സൈസ്)
66/2017: വനിതാ സിവില്‍ പോലീസ് ഓഫീസര്‍ (പോലീസ്)
67/2017: വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (എക്‌സൈസ്)
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എഴുതിയതോ, ടൈപ്പ് ചെയ്തതോ ആയ അപേക്ഷകള്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ബന്ധപ്പെട്ട ജീല്ലാ ഓഫീസുകളില്‍ നേരിട്ടോ തപാല്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, ജാതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം.
https://www.facebook.com/Malayalivartha