ബി.എസ്.എഫില്‍ 430 ഹെഡ്‌കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍)

ഹെഡ്‌കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍) തസ്തികയിലേക്ക് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്.) അപേക്ഷ ക്ഷണിച്ചു. സ്‌പെഷല്‍ ഡ്രൈവ് റിക്രൂട്ട്‌മെന്റായതിനാല്‍ എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗക്കാരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും മാത്രമേ അപേക്ഷിക്കാനാവൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള 18 ബി.എസ്.എഫ്. കേന്ദ്രങ്ങളില്‍ എവിടേക്കും അപേക്ഷിക്കാം. കേരളത്തില്‍ തിരുവനന്തപുരത്താണ് ബി.എസ്.എഫ്. കേന്ദ്രമുള്ളത്. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ അയയ്ക്കരുത്.
യോഗ്യത: എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം, റേഡിയോ ആന്‍ഡ് ടി.വി.യിലോ ഇലക്‌ട്രോണിക്‌സിലോ രണ്ടു വര്‍ഷത്തെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ പ്ലസ്ടു. നിര്‍ദിഷ്ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.
പ്രായം (ഒ.ബി.സി.ക്കാര്‍ക്ക്): 28.02.2013-ന് 18-28 (എസ്.സി., എസ്.ടി.ക്കാര്‍ക്ക്): 18-30.
ശമ്പളം: 5, 200-20, 200 രൂപ, 2400 രുപ ഗ്രേഡ് പേ.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതീയതി: ഫിബ്രവരി 28.
https://www.facebook.com/Malayalivartha