സര്‍ട്ടിഫിക്കറ്റുകള്‍ ലാമിനേറ്റ് ചെയ്യുന്നവര്‍ സൂക്ഷിക്കുക

സര്‍ട്ടിഫിക്കറ്റുകള്‍ കേടുപാടില്ലാതെ സൂക്ഷിക്കാനായി ലാമിനേറ്റ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. ഇക്കാരണം കൊണ്ടുതന്നെ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കപ്പെടാം. ഉപരിപഠനത്തിനുള്ള പ്രവേശത്തിനും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കപ്പെട്ടേക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്യുമ്പോഴും ഇതേ അനുഭവം ഉണ്ടാകും.
കളര്‍ ഫോട്ടോസ്റ്റാറ്റുകള്‍ കൂടി വന്നതോടെ ലാമിനേറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ഥത്തിലുള്ളതാണോ, വ്യാജമാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ ബുദ്ധിമുട്ടാണെന്നതാണ് ഒരു കാരണം.
സര്‍ട്ടിഫിക്കറ്റിലെ ലാമിനേഷന്‍ പൊളിഞ്ഞു പോരുന്നതോടൊപ്പം ചില അക്ഷരങ്ങളും ഒട്ടിപ്പിടിച്ച് ഇളകും. ഇത്തരത്തിലുള്ള ഒട്ടേറെ സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ ലാമിനേറ്റ് ചെയ്യരുതെന്ന് സ്‌കൂളുകളില്‍ നിന്നുതന്നെ നിര്‍ദേശം നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ പല സ്‌കൂളുകാര്‍ക്കും ഇത്തരമൊരു നിര്‍ദേശം അറിയില്ല. ഭൂരിഭാഗം വിദ്യാര്‍ഥികളും രക്ഷിതാക്കളും ഇക്കാര്യത്തില്‍ ധാരണയുള്ളവരല്ല. സര്‍ട്ടിഫിക്കറ്റിന് കേടുപാടുകള്‍ പറ്റുന്നത് ഒഴിവാക്കാനാണ് ലാമിനേറ്റ് ചെയ്യുന്നത്.
കാര്‍ഡ് രൂപത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കാന്‍ എളുപ്പമാണ്. മുമ്പ് പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് ബുക്ക് രൂപത്തിലുള്ളതായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഫയലിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha