മെഡിക്കല്‍/ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ

മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ സെക്യൂരിറ്റി കാര്‍ഡുകള്‍, പ്രോസ്‌പെക്ടസ്, പ്രവേശന പരീക്ഷാ കമ്മിഷണറുടെ വിലാസം രേഖപ്പെടുത്തിയ കവര്‍ എന്നിവ ഫെബ്രുവരി മൂന്നുവരെ കേരളത്തിനകത്തും പുറത്തുമുള്ള 69 പോസ്റ്റ് ഓഫീസുകള്‍ വഴി വിതരണം ചെയ്യും. അപേക്ഷാഫീസ് ജനറല്‍ വിഭാഗത്തിന് 1000 രൂപയും എസ്.സി/എസ്.ടി. വിഭാഗത്തിന് 500 രൂപയുമാണ്.
മെഡിക്കല്‍, അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ്, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ എന്നിങ്ങനെ എല്ലാ കോഴ്‌സുകള്‍ക്കും കൂടി ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍മതി. ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം 10 മുതല്‍ ഫെബ്രുവരി മൂന്നുവരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിലൂടെ നടത്താം. വിശദവിവരങ്ങള്‍ പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ ലഭിക്കും. അക്ഷയകേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം.
https://www.facebook.com/Malayalivartha