Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

മഹാത്മജിയുടെ സര്‍വധര്‍മസമഭാവം

20 NOVEMBER 2012 11:55 PM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാന സർക്കാരിന്റെ പുതുവത്സര സമ്മാനമായി സംസ്ഥാനത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഗവേഷക വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയായ സി എം റിസർച്ചർ സ്‌കോളർഷിപ്പ് ആദ്യ ഗഡു വിതരണം ഇന്ന്...

കമ്പ്യൂട്ടർ അധിഷ്ഠിത ‘യു.ജി.സി-നെറ്റ് 2025’ ഡിസംബർ 31ന് തുടങ്ങും

പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിവരുന്ന എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകള്‍ ഇനി മുതല്‍ സിഎം കിഡ്‌സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

രണ്ടാംപാദ വാർഷിക പരീക്ഷ.... ഇന്ന് നടത്താനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു...

സംസ്ഥാനത്തെ സ്‌കൂളുകളിൽ അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ തിങ്കളാഴ്‌ച തുടക്കം...

ഗാന്ധിയന്‍ ദര്‍ശനധാരയുടെ മുഖമുദ്ര സര്‍വധര്‍മസമഭാവമാണ്‌. തന്നില്‍ രൂഢമൂലമായ ഈശ്വരവിശ്വാസവും മതാത്മകതയുമാണ്‌ ഇതരമതങ്ങളെപ്പറ്റി ആഴത്തിലും പരപ്പിലും മനസ്സിലാക്കാന്‍ മഹാത്മജിയെ പ്രേരിപ്പിച്ചത്‌. എല്ലാ മതങ്ങളും ഏകദൈവത്തിലേക്കു നമ്മെ നയിക്കുന്ന പാതകളാണെന്ന്‌ അദ്ദേഹം വിശ്വസിച്ചിരുന്നു. മനോഹരമായ ഉദ്യാനത്തിലെ ബഹുവര്‍ണ സുന്ദരസൂനങ്ങളോടാണു മഹാത്മജി മതങ്ങളെ ഉപമിച്ചത്‌. വൃക്ഷത്തിലെ വിവിധ ശാഖോപശാഖകളോടും അദ്ദേഹം മതങ്ങളെ തുലനം ചെയ്‌തു. ശിഖരങ്ങളിലെ ഇലകള്‍ സമാനമാണ്‌; പക്ഷേ, അവയ്‌ക്കു തമ്മില്‍ താദാത്മ്യതയില്ല. സമാനമതങ്ങളില്‍ താദാത്മ്യം ദര്‍ശിക്കാനാകാത്തതും തികച്ചും സ്വാഭാവികംതന്നെ.

മനുഷ്യര്‍ മരിച്ചു മണ്ണടിയുന്നു; പക്ഷേ, മതങ്ങള്‍ നിലനില്‌ക്കുന്നു. അന്യമതവിദ്വേഷത്തില്‍ അധിഷ്‌ഠിതമായ ഭ്രാന്തമായ വികാരപ്രകടനം ഒരു മതത്തിനും ഭൂഷണമല്ല. വൈരത്തില്‍ ഊന്നിനില്‌ക്കുന്ന മൗലികവാദം ഒരു മതസ്ഥനും അനുയോജ്യവുമല്ല. എല്ലാമതങ്ങളും തുല്യതോതില്‍തന്നെ സമാധാനം ലക്ഷ്യം വയ്‌ക്കുന്നു. ``മുസ്ലീങ്ങളെയും ക്രൈസ്‌തവരെയും ആദരിക്കാന്‍ ഹിന്ദുമതമാണ്‌ എന്നെ പഠിപ്പിച്ചത്‌. എന്റെ മതം അഭിലഷിക്കുന്നതു സര്‍വമതങ്ങളുടെയും സാക്ഷാത്‌കാരമാണ്‌''-ഗാന്ധിജി പറഞ്ഞു.
മതം ദേശീയതയുടെ ഉരകല്ലോ മാനദണ്ഡമോ അല്ലെന്നും മതത്തിനു ഭൂമിശാസ്‌ത്രപരമായ അതിര്‍വരമ്പുകളില്ലെന്നും എല്ലാ അതിര്‍രേഖകളെയും അതിലംഘിക്കുന്നതാണു തന്റെ മതവിശ്വാസമെന്നും മഹാത്മജി വ്യക്തമാക്കിയിട്ടുണ്ട്‌. മതസഹിഷ്‌ണുതയും സര്‍വസമുദായമൈത്രിയും ദേശീയതയ്‌ക്കു തികച്ചും അനിവാര്യംതന്നെ. എല്ലാ മതങ്ങളും ഉള്‍ക്കൊള്ളുന്ന നന്മയെ സ്വാംശീകരിക്കുവാന്‍ എന്റെ മതം എന്നെ ബാധ്യസ്ഥനാക്കുന്നു.
ആരെയും വെറുക്കുവാന്‍ തന്റെ മതം അനുവദിക്കില്ലെന്നും മറ്റു മതങ്ങളെ ആദരിച്ചതിന്റെ പേരില്‍ തനിക്കു സ്വമതത്തോടുള്ള ആദരവ്‌ ഒട്ടുംതന്നെ കുറഞ്ഞിട്ടില്ലെന്നും ഗാന്ധിജി സൂചിപ്പിക്കുകയുണ്ടായി. എല്ലാ മതങ്ങളും ഏറെക്കുറെ സത്യനിഷ്‌ഠമെന്നു വിശ്വസിക്കാനാണു ഹിന്ദുമതം എന്നെ പഠിപ്പിച്ചിട്ടുള്ളത്‌.ഹിന്ദുമത സാഹിത്യം എന്നതുപോലെതന്നെ ഏതു സാഹിത്യവും സത്യസാക്ഷാത്‌കാരോപാധിയാണെന്ന്‌ അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ജീവിതത്തില്‍ ധാര്‍മികത പുലര്‍ത്താത്ത വ്യക്തിയെ മതവിശ്വാസിയായി മഹാത്മജി അംഗീകരിച്ചില്ല. മതകാര്യങ്ങളില്‍ പിടിവാശി പുലര്‍ത്തുന്നവരെ ആത്മഹത്യ ചെയ്യുന്നവരായിട്ടാണ്‌ അദ്ദേഹം ചിത്രീകരിച്ചത്‌. അടിസ്ഥാനപരമായ ഏകത്വത്തിന്റെ സാക്ഷാത്‌കാരമാണ്‌ എല്ലാ മതങ്ങളുടെയും ആത്യന്തിക ലക്ഷ്യം എന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു.
മനുഷ്യനെ സ്രഷ്‌ടാവുമായി ബന്ധിപ്പിക്കുന്ന കണ്ണി എന്ന നിലയില്‍ മതമാണു ജീവിതത്തെക്കാള്‍ പ്രിയങ്കരമെന്നു മഹാത്മജി വിശ്വസിച്ചു. ദൈവദത്തമായ മതം വാക്കുകളില്‍ ഒതുങ്ങുകയില്ലെന്നും ആശ്വാസദായകനായ ദൈവം പ്രതിസന്ധിയില്‍ അത്താണിയാണെന്നും തിന്മയ്‌ക്കുപകരം നന്മചെയ്യുവാനാണു മതം നമുക്കു പ്രചോദനം നല്‌കുന്നതെന്നും അദ്ദേഹം ഉദ്‌്‌ബോധിപ്പിച്ചു. ദൈവം സത്യമാണ്‌. അക്രമരാഹിത്യത്തിലൂടെ മാത്രമേ ദൈവസാക്ഷാത്‌കാരം സുസാധ്യമാകൂ. ഇതരമതസ്ഥനെ വകവരുത്തുവാന്‍ ഒരു മതവും പഠിപ്പിക്കുന്നില്ല. തോക്കിന്‍കുഴലിലൂടെ മതത്തെ നിലനിര്‍ത്തുവാന്‍ കഴിയുമെന്നു വ്യാമോഹിക്കേണ്ടതില്ല. അക്രമരഹിതമതം ഋഷിമാര്‍ക്കു മാത്രമുള്ളതല്ലെന്നും ഓരോരുത്തര്‍ക്കും ഹിതകരമായ മാര്‍ഗത്തിലൂടെ ദൈവത്തെ പ്രാപിക്കുവാന്‍ കഴിയുമെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
ദൈവവും മനുഷ്യനും തമ്മിലുള്ള വൈയക്തിക ബന്ധമാണു മതം. സര്‍വവ്യാപിയായ ദൈവത്തെ ആരാധിക്കാനും സ്‌നേഹിക്കാനുമാണു മതം പഠിപ്പിക്കുന്നത്‌. തൂണിലും തുരുമ്പിലും പൂഴിയിലും ജലകണത്തിലും ദൈവികസാന്നിധ്യം കാണുവാന്‍ നമുക്കു കഴിയണം. സ്‌നേഹിതരില്ലാത്തവര്‍ക്കു സ്‌നേഹിതനും നിസ്സഹായര്‍ക്കു സഹായിയും ദുര്‍ബലര്‍ക്ക്‌ അത്താണിയുമായിട്ടാണ്‌ എല്ലാ മതങ്ങളും ദൈവത്തെ കാണേണ്ടത്‌. മനുഷ്യമഹത്വവും സമഭാവവും സമത്വവും സാഹോദര്യവും സഹിഷ്‌ണുതയുമാണ്‌ ഉത്‌കൃഷ്‌ടമതത്തിന്റെ മുഖമുദ്ര.
മനുഷ്യരെ പരസ്‌പരം അടിപ്പിക്കാനല്ല; പ്രത്യുത, അടുപ്പിക്കുവാനാണു മതങ്ങള്‍ ശ്രമിക്കേണ്ടത്‌. ഭയമുള്ളിടത്തു മതമില്ല. ഭീഷണിയിലൂടെ മതപരിവര്‍ത്തനം നടത്തുവാന്‍ ശ്രമിക്കുന്നതു ഭീരുത്വത്തിന്റെ ലക്ഷണമാണ്‌. വൈദ്യാ, നീ നിന്നെത്തന്നെ സുഖപ്പെടുത്തുക എന്നതു മറ്റാരെക്കാളും പ്രസക്തം മതവിശ്വാസികള്‍ക്കാണ്‌. മതത്തിന്റെ പേരില്‍ നടക്കുന്ന പേക്കൂത്തുകള്‍ ദൈവസൃഷ്‌ടിയാണെന്നു വിശ്വസിക്കുന്നതു ദൈവികനീതിയിലുള്ള അവിശ്വസ്‌തതയാണു പ്രതിഫലിപ്പിക്കുന്നത്‌.
ക്ഷേത്രവും മോസ്‌ക്കും പള്ളിയും സിനഗോഗും അതതു മതസ്ഥര്‍ക്ക്‌ ഏറ്റവും പ്രിയങ്കരമാണ്‌. ഭിന്നിപ്പിന്റെയല്ല; പ്രത്യുത, ഒന്നിപ്പിന്റെ സന്ദേശമാണ്‌ എല്ലാ മതങ്ങളും സംവഹിക്കുന്നത്‌. മത സഹിഷ്‌ണുതയും മതഭ്രാന്തും തമ്മില്‍ ഉത്തര ദക്ഷിണധ്രുവസമാനം അകലമുണ്ട്‌. വിവിധ മതസ്ഥര്‍ ഉറ്റ സുഹൃത്തുക്കളും നല്ല അയല്‌ക്കാരുമായി ജീവിക്കേണ്ടതുണ്ട്‌. ഏറ്റവും മതഭക്തനായ ഹിന്ദുവിനും ക്രിസ്‌ത്ര്യാനിക്കും മുസല്‍മാനും തുല്യതോതില്‍ മതാനുഷ്‌ഠാനസ്വാതന്ത്ര്യമുണ്ട്‌. ഓരോരുത്തരും സ്വമതത്തെ സേവിക്കണം. പക്ഷേ, സ്വന്തം മതത്തിനു തുല്യമായ സ്ഥാനം ഏവരും ഇതരമതങ്ങള്‍ക്കും നല്‌കിയേ തീരൂ. നബിക്കും സൊറാസ്റ്ററിനും മോസസ്സിനും എന്നതുപോലെ യേശുവിനും ഹിന്ദുമതത്തില്‍ സ്ഥാനമുണ്ട്‌. മുസ്ലീമുകളുടെ സുഹൃത്താകുക വഴി ഞാന്‍ യഥാര്‍ത്ഥ ഹിന്ദുവാകുന്നു; ഹിന്ദുമതസേവകനാകുന്നു; ഹിന്ദുമതതാത്‌പര്യ സംരക്ഷകനാകുന്നു.
ബൈബിള്‍, ഖുറാന്‍ എന്നിവയുടെ വായന സനാതനഹിന്ദു എന്ന തന്റെ അവകാശവാദത്തോടു നൂറുശതമാനവും പൊരുത്തപ്പെടുന്നു എന്നു ഗാന്ധിജി പ്രസ്‌താവിക്കുകയുണ്ടായി. രാമനും റഹിമും ഒരേ ദൈവം ആണ്‌. ദൈവം, രാമന്‍, അള്ളാഹു എന്നിവ സമാനാര്‍ത്ഥപദങ്ങള്‍തന്നെ. മതം അമ്മയെപ്പോലെയാണ്‌. കുട്ടിക്ക്‌ ഇഷ്‌ടമുള്ള അമ്മയെ സ്വീകരിക്കുവാനാകില്ല. സ്വന്തം അമ്മയെ ബഹുമാനിക്കുന്നവര്‍ മറ്റെല്ലാ അമ്മമാരെയും ആദരിക്കും. നാം നമ്മുടെ മതത്തിനു നല്‌കുന്നത്രതന്നെ ബഹുമതി മറ്റു മതങ്ങള്‍ക്കും നല്‌കേണ്ടതുണ്ട്‌.
``മതത്തെ സംബന്ധിച്ച ശരിയായ ജ്ഞാനം വിഭിന്നമതങ്ങള്‍ക്കിടയിലുള്ള മതില്‍കെട്ടുകള്‍ പൊളിച്ചു നീക്കുന്നു.'' ഒരുവന്‍ സ്വന്തം മതത്തിന്റെ ഹൃദയത്തില്‍ എത്തുന്നുവെങ്കില്‍ അയാള്‍ മറ്റു മതങ്ങളുടെയും ഹൃദയത്തില്‍ എത്തിയിരിക്കും. എല്ലാ മതങ്ങളും നന്മയില്‍ അധിഷ്‌ഠിതമാണ്‌. തിന്മ മതത്തിന്റേതല്ല; പ്രത്യുത, മതാനുയായികളുടേതാണ്‌. ആരെ വെറുക്കുന്നതിനെയും മതം വിരോധിക്കുന്നു. ``ഞാന്‍ സ്വപ്‌നം കാണുന്ന ഇന്ത്യയില്‍ ഹിന്ദുമതമോ ക്രിസ്‌തുമതമോ ഇസ്ലാംമതമോ മാത്രമല്ല ഉണ്ടായിരിക്കുക; പൂര്‍ണമായ സഹിഷ്‌ണുതയോടെ എല്ലാ മതങ്ങളും അന്യോന്യം സഹകരിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്നവയായിരിക്കും.''
മഹാത്മജിയുടെ വീക്ഷണത്തില്‍ ഒരു മതവും അതില്‍തന്നെ പരിപൂര്‍ണമല്ല. ഓരോ മതവും അതതില്‍ വിശ്വസിക്കുന്നവര്‍ക്കു പ്രിയങ്കരമാണ്‌. അതിനാല്‍ മതാനുയായികള്‍ തമ്മിലുള്ള സ്‌പര്‍ദ്ധയല്ല, സൗഹാര്‍ദപൂര്‍വകമായ സമ്പര്‍ക്കമാണു വേണ്ടത്‌. ഒരു മതം ഉണ്ടായിരിക്കുക എന്നതല്ല ഇക്കാലഘട്ടത്തിന്റെ ആവശ്യകത. പ്രത്യുത, വിവിധ മതാനുയായികള്‍ തമ്മില്‍ പരസ്‌പരബഹുമാനവും സഹിഷ്‌ണുതയും ഉണ്ടായിരിക്കുക എന്നതാണ്‌.
എല്ലാ മതങ്ങളിലും സൗന്ദര്യവും സൗരഭ്യവും കണ്ടെത്തുവാന്‍ ഏവര്‍ക്കും കഴിയേണ്ടതുണ്ട്‌. വിവിധ മതസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഉന്മൂലനം ചെയ്യുവാന്‍ അഹിംസയ്‌ക്കു കഴിയും. ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നതു മതമാണ്‌. അക്രമത്തിനും അനീതിക്കും ഒരുപാധിയായി മതം ദുരുപയോഗിക്കപ്പെടുന്നു.
ക്രിസ്‌തുമതത്തെയും ഇസ്ലാംമതത്തെയും ആദരിക്കുവാന്‍ തന്നെ പഠിപ്പിച്ചതു ഹിന്ദുമതമാണെന്നു ഗാന്ധിജി സൂചിപ്പിച്ചിട്ടുണ്ട്‌. ഭഗവദ്‌ഗീതയ്‌ക്കൊപ്പം ഖുറാനും ബൈബിളും ഗാന്ധിജിയുടെ മതദര്‍ശനത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. യേശുക്രിസ്‌തുവിന്റെ ഗിരിപ്രഭാഷണം തന്റെ മനസ്സിന്റെ അടിത്തട്ടില്‍ ആഞ്ഞുപതിച്ചതായി അദ്ദേഹം പ്രസ്‌താവിക്കുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (7 minutes ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (15 minutes ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (23 minutes ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (33 minutes ago)

കാലില്‍ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടി: ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്  (40 minutes ago)

വര്‍ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും; ആയിരത്തോളം പേർ ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കും  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി -ഹണ്ട് പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്ന 46 പേർ അറസ്റ്റിൽ  (1 hour ago)

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി  (1 hour ago)

പദ്ധതിയുടെ യാഥാർത്ഥ്യങ്ങൾ മേയർ മനസ്സിലാക്കാത്തതാണോ അതോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണ്; മേയർ വി.വി. രാജേഷിന്റെ പ്രസ്താവന അങ്ങേയറ്റം അപക്വമെന്ന് മന്ത്രി വി ശിവൻകുട്ടി  (1 hour ago)

യൂബറില്‍ ജീവന്‍ പണയംവച്ചൊരു യാത്ര  (1 hour ago)

സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ല ; അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ ത  (1 hour ago)

ചരിത്രപരമായ പ്രകടനം കാഴ്ചവച്ചതിന് പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന കത്ത്  (1 hour ago)

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം  (2 hours ago)

കോര്‍പ്പറേഷന്‍ ഇങ്ങനെ വേണം പ്രവര്‍ത്തിക്കാനെന്ന് ശ്രീലേഖ  (2 hours ago)

പുതുവർഷത്തലേന്ന് ജപ്പാനിലെ നോഡ നഗരത്തിൽ ഭൂകമ്പം; തീവ്രത 6 രേഖപ്പെടുത്തി; വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല  (2 hours ago)

Malayali Vartha Recommends