എംജി: ബിഎ/ബികോം(പ്രൈവറ്റ്) പരീക്ഷകള്‍ മാര്‍ച്ച് 13ന്

സ്‌കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷനിലെ അഞ്ചും ആറും സെമസ്റ്റര്‍ ബിഎ/ബികോം പ്രോഗ്രാം (സിബിസിഎസ്എ സ്-പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 13ന് ആരംഭിക്കും. അപേക്ഷകള്‍ പിഴ കൂടാതെ ഫെബ്രുവരി രണ്ടു വരെയും 50 രൂപ പിഴയോടെ നാലുവരെയും 500 രൂപ സൂപ്പര്‍ഫൈനോടെ ഒമ്പതുവരെയും സ്വീകരിക്കും.
അപേക്ഷാഫോറത്തിന് സെമസ്റ്ററിന് 20 രൂപ വീതവും 100 രൂപ സിവി ക്യാമ്പ് ഫീസായും നിശ്ചിത പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം. കൂടാതെ പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഫീസായ 100 രൂപയും പരീക്ഷാ ഫീസിനും സിവി ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. അപേക്ഷാ ഫോറം സര്‍വകലാശാല വെബ് സൈറ്റില്‍ നിന്ന് ലഭിക്കും. ഫീസ് അടച്ച് നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.
https://www.facebook.com/Malayalivartha