സ്റ്റെപ്പന്റോടെ പഠിക്കാം എന്‍ജിനീയറിങ്

റാഞ്ചിയിലെ പ്രശസ്‌തമായ കല്‌പിത സര്‍വ്വകലാശാലയായ ബീറ്റ്‌സ് പിലാനിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് സ്റ്റെപ്പന്റോടെ പഠിക്കാം. നാലു വര്‍ഷത്തെ സൗജന്യ എഞ്ചിനിയറിംഗ് ബിരുദ പഠനത്തോടൊപ്പം നല്ല തുക സ്റ്റെപ്പന്റായും ലഭിക്കും. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യന്‍ റയില്‍വേയില്‍ ആകര്‍ഷകമായ ജോലിയും ലഭിക്കും. റെയില്‍വേയിലെ മെക്കാനിക്കല്‍ വിഭാഗത്തിലേക്ക് എഞ്ചിനിയര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി യു.പി.എസ്.സി. നടത്തുന്ന സ്‌പെഷ്യല്‍ ക്ലാസ് റെയില്‍വേ അപ്രന്റീസ് പരീക്ഷ നല്‍കുന്ന വാഗ്‌ദാനമാണിത്.
പഠനകാലത്ത് ആദ്യ രണ്ടു വര്‍ഷം 9100 രൂപ വീതം സ്റ്റെഫന്റ് ലഭിക്കും.തുടര്‍ന്ന് ഒന്നരവര്‍ഷക്കാലം 9400 രൂപ വീതവും അവസാന ആറുമാസം 9700 രൂപ വീതവും കിട്ടും. പ്ലസ് ടു ആണ് യോഗ്യത. എട്ടു സെമസ്റ്ററുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ നിയമനക്കറാറില്‍ ഒപ്പിടണം.
യു.പി.എസ്.സി. പരീക്ഷകളില്‍ ഏറ്റവും പേര്‍ അപേക്ഷിക്കുന്ന പരീക്ഷകളിലൊന്നാണിത്. പക്ഷേ ഓരോ വര്‍ഷവും അമ്പതില്‍ താഴപ്പേരേ തിരഞ്ഞെടുക്കപ്പെടാറുള്ളൂ. നന്നായി പരിശ്രമിച്ചാല്‍ കിട്ടാവുന്ന ഒരു പരീക്ഷയാണിത്. വിശദവിവരങ്ങള്‍ക്ക് www.upsc.gov.in
https://www.facebook.com/Malayalivartha