പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളുടെ മാനസിക സമ്മര്‍ദ്ദമകറ്റാന്‍ 1800 425 5198 നമ്പരിലേക്ക് വിളിക്കൂ

ഹയര്‍ സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പിന്തുണ നല്‍കുന്നതിനുമായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് ടോള്‍ ഫ്രീ ടെലിഫോണ്‍ സഹായ കേന്ദ്രം ഒരുക്കി. വീ ഹെല്‍പ്പ് എന്ന പേരിട്ടിരിക്കുന്ന സംവിധാനത്തില്‍ 1800 425 5198 എന്ന നമ്പരിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യമായി വിളിക്കാം. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് സമയം. ടോള്‍ ഫ്രീ സേവനം ഇന്നു മുതല്‍ പരീക്ഷ അവസാനിക്കുന്നതുവരെ ലഭിക്കും.
https://www.facebook.com/Malayalivartha