കുസാറ്റ്: പ്രവേശനപരീക്ഷ നാളെമുതല്‍

കൊച്ചി സര്‍വകലാശാലയിലെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 2, 3 തിയതികളില്‍ ദുബായ് ഉള്‍പ്പെടെ 72 കേന്ദ്രങ്ങളില്‍ നടത്തും. ബി ടെക് ഉള്‍പ്പെടെയുള്ള അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പരീക്ഷ മെയ് 2ന് എല്ലാ കേന്ദ്രങ്ങളിലും നടത്തും. എംബിഎ, എംടെക് ഒഴികെയുള്ള മറ്റു പിജി പ്രോഗ്രാമുകളിലേക്കുള്ള പരീക്ഷകള്‍ മെയ് 2, 3 തിയതികളില്‍ കേരളത്തിലുള്ള എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തും.പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് www.cusat.nic.in എന്ന വെബ്‌സൈറ്റില്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡുകള്‍ കൈവശമില്ലാത്ത വിദ്യാര്‍ഥികളെ ഒരു കാരണവശാലും പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 0484 2577159, 2577100. ഇമെയില്‍: admissions@cusat.nic.in
https://www.facebook.com/Malayalivartha