ജെഇഇ മെയിന്‍ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

ജെഇഇ മെയിന്‍ പരീക്ഷാസ്‌കോറുകള്‍ പ്രസിദ്ധീകരിച്ചു. എന്‍ഐടികളിലെ ബിടെക് പ്രവേശനത്തിനും വിവിധ സംസ്ഥാനങ്ങളിലെ എന്‍ജിനിയറിങ് ബിരുദ അഖിലേന്ത്യാ ക്വോട്ടയിലേക്കും പ്രവേശനത്തിന് സിബിഎസ്ഇ ഏപ്രില്‍ നാലിനാണ് ഈ പരീക്ഷ നടത്തിയത്.
http://cbseresults.nic.in/jee/jee_2015.htm ല്‍ ഫലമറിയാം. ഐഐടികളില്‍ പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ പങ്കെടുക്കാന്‍ ജെഇഇ മെയിന്‍ യോഗ്യത നേടിയവര്‍ക്കാണ് അര്‍ഹത. 13 ലക്ഷം വിദ്യാര്‍ഥികള്‍ ജെഇഇ മെയിന്‍ എഴുതിയതില്‍ ഒന്നരലക്ഷത്തോളം പേരാണ് ജെഇഇ അഡ്വാന്‍സ്ഡ് എഴുതാന്‍ അര്‍ഹത നേടിയത്. . ജെഇഇ അഡ്വാന്‍സ്ഡ് എഴുതാന്‍ അര്‍ഹതനേടിയവര്‍ക്ക് മെയ് രണ്ടുമുതല്‍ ഏഴുവരെ ആ പരീക്ഷക്ക് അപേക്ഷിക്കാം.
https://www.facebook.com/Malayalivartha