പിജി മെഡിക്കല്‍ (ഡിഗ്രി/ഡിപ്ലോമ) പ്രവേശനം: രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍സിസി), സര്‍ക്കാര്‍ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകള്‍ എന്നിവയിലെ പിജി മെഡിക്കല്‍ (ഡിഗ്രി/ഡിപ്ലോമ) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ജനറല്‍ വിഭാഗത്തിലെ അപേക്ഷാര്‍ഥികളുടെ റാങ്കിന്റെയും അവര്‍ രണ്ടാം തീയതി ഉച്ചകഴിഞ്ഞ് മൂന്നു വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലൂടെ നല്‍കിയ ഓണ്‍ലൈന്‍ ഓപ്ഷനുകളുടെയും അടിസ്ഥാനത്തില്‍ രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. സര്‍വീസ് ക്വോട്ടയിലേക്കുള്ള അലോട്ട്‌മെന്റ് ഹൈക്കോടതി ഉത്തരവിനു വിധേയമായി പിന്നീട് നടത്തും. അലോട്ട്‌മെന്റ് ലിസ്റ്റ് www.ceekerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതുമായ ഫീസ്/ബാക്കി ഫീസ് നാലുമുതല്‍ എട്ടുവരെയുള്ള തീയതികളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തെരഞ്ഞെടുത്ത ശാഖകളിലൊന്നില്‍ ഒടുക്കണം. എസ്ബിടി ശാഖകളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ എട്ടിനു വൈകുന്നേരം അഞ്ചിനു മുമ്പ് ബന്ധപ്പെട്ട കോളജുകളില്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള രേഖകള്‍ സഹിതം ഹാജരായി പ്രവേശനം നേടണം. കോളജ് പ്രിന്‍സിപ്പല്‍മാര്‍ 30ന് വൈകുന്നേരം 5.30ന് മുമ്പായി നോണ്‍ ജോയിനിംഗ് റിപ്പോര്‍ട്ട് ഫാക്‌സ്-മെയില്‍ മുഖാന്തിരം ഈ ഓഫീസിലേക്ക് അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. 0471-2339101, 2339102, 2339103, 2339104.
https://www.facebook.com/Malayalivartha