ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി; ഫലപ്രഖ്യാപനം ഈ മാസം പകുതിയോടെ

ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. ഫലപ്രഖ്യാപനം ഈ മാസം പകുതിയോടെ നടത്താനുള്ള നീക്കമാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് നടത്തുന്നത്.
കഴിഞ്ഞ ശനിയാഴ്ചയോടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിരുന്നു. ഇരട്ട മൂല്യനിര്‍ണയം ആവശ്യമുള്ള വിഷയങ്ങളിലെ മൂല്യനിര്‍ണയം സംസ്ഥാനത്തെ രണ്ടു മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ഇന്നലെ പൂര്‍ത്തിയായി. ടാബുലേഷനു ശേഷം പരീക്ഷാ ബോര്‍ഡ് ചേര്‍ന്നു ഫലം അംഗീകരിക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഉ ണ്ടാവരുതെന്നും വളരെ കൃത്യതയോടെ മാത്രമേ ഫലപ്രഖ്യാപനം നടത്താനുള്ള ക്രമീകരണം ഉണ്ടാക്കാവൂ എന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha