അധ്യാപക തസ്തിക: 186 പേര്‍ക്ക് ഉടന്‍ നിയമന ഉത്തരവ് നല്‍കും

പി.എസ്.സി മുഖേന അധ്യാപക തസ്തികയിലേക്കുള്ള നിയമന ശിപാര്‍ശ ലഭിച്ചിട്ടും നിയമന ഉത്തരവ് ലഭിക്കാത്ത എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഇനിവരുന്ന അധ്യാപക തസ്തികകളിലെ ഒഴിവുകളില്‍ ഉടന്‍ നിയമനം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി ക്രമീകരിച്ചശേഷം മാത്രമെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, ഡെപ്യൂട്ടേഷന്‍ തുടങ്ങിയവ മുഖേന ഒഴിവുകള്‍ നികത്താവൂവെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 2013-14ലെ തസ്തിക നിര്‍ണയത്തെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ കുറവുവന്ന തസ്തികകളില്‍ പി.എസ്.സി നിയമന ശിപാര്‍ശ നല്‍കിയെങ്കിലും നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് ലഭിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha