ഹയര്‍ സെക്കന്‍ഡറി: നാളെ മൂല്യനിര്‍ണയം തീരും

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ചില വിഷയങ്ങളുടെ മൂന്നാംവട്ട മൂല്യനിര്‍ണയം നാളെ അവസാനിക്കും. ടാബുലേഷന്‍ ജോലികള്‍ 90 ശതമാനവും പൂര്‍ത്തിയായി. ഫലം 12നു ശേഷം ഉണ്ടാകും. പൊതു വിദ്യാഭ്യാസ വകുപ്പില്‍ ചുമതലയേറ്റ അഡിഷനല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തിലുമായി ഹയര്‍ സെക്കന്‍ഡറി പരീക്ഷാസെക്രട്ടറി ഡോ. കെ. മോഹനകുമാര്‍ ഇന്നലെ കൂടിക്കാഴ്ച്ച നടത്തി. എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി കുറ്റമറ്റ രീതിയില്‍ ഫല പ്രഖ്യാപനം നടത്താനാണ് തീരുമാനം.
പ്ലസ് ടു വിദ്യാര്‍ഥികളില്‍ ദേശീയ ഗെയിംസ് വൊളന്റിയര്‍മാരായി പ്രവര്‍ത്തിച്ചവരുടെ ഗ്രേസ് മാര്‍ക്ക് ഇതേവരെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ദേശീയ ഗെയിംസ് ഡയറക്ടറേറ്റ് താല്‍പര്യം കാട്ടിയില്ലെങ്കില്‍ ഫലപ്രഖ്യാപനം വൈകും. കായിക ഇനങ്ങളില്‍ പങ്കെടുത്ത നൂറോളം വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി അധികൃതര്‍ക്കു ലഭിക്കാനുണ്ട്. ഇക്കാര്യം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അദ്ദേഹം അടിയന്തര നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha