പരിയാരത്ത് എംബിബിഎസ് ബിഡിഎസിന് 13 മുതല്‍ അപേക്ഷിക്കാം

പരിയാരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള മെഡിക്കല്‍, ഡെന്റല്‍ കോളേജുകളില്‍ 201516 അധ്യയനവര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്ക് 13 മുതല്‍ അപേക്ഷിക്കാം. മാനേജ്‌മെന്റ്, എന്‍ആര്‍ഐ ക്വാട്ടകളിലേക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും അതത് പ്രിന്‍സിപ്പല്‍ ഓഫീസില്‍നിന്ന് നേരിട്ടും സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് മുഖേനയും ലഭിക്കും. അപേക്ഷാ ഫോറത്തിനും പ്രൊസ്‌പെക്ടസിനുമായി എംബിബിഎസ് മാനേജുമെന്റ് ക്വാട്ടയില്‍ 3000 രൂപയും എന്‍ആര്‍ഐ ക്വാട്ടയില്‍ 5000 രൂപയുമാണ് വില. ബിഡിഎസ് കോഴ്‌സിന് ഇത് യഥാക്രമം 2000 രൂപയും 3000 രൂപയുമാണ്. സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം.
വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ്‌ചെയ്ത് അപേക്ഷിക്കുന്നവര്‍ പരിയാരത്ത് മാറാവുന്ന വിധത്തില്‍ നിശ്ചിത തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. എംബിബിഎസ് കോഴ്‌സിന് പ്രിന്‍സിപ്പല്‍, പരിയാരം മെഡിക്കല്‍ കോളേജ്എന്ന വിലാസത്തിലും ബിഡിഎസിന് പ്രിന്‍സിപ്പല്‍, പരിയാരം ഡെന്റല്‍ കോളേജ്&ൃറൂൗീ;എന്ന വിലാസത്തിലുമാണ് ഡിഡി എടുക്കേണ്ടത്.സര്‍ക്കാര്‍ മെറിറ്റിലെ അതേ റാങ്ക്‌ലിസ്റ്റില്‍നിന്ന് ഇന്റര്‍ സേ മെറിറ്റടിസ്ഥാനത്തിലാണ് എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പരിയാരത്ത് പ്രവേശനം നടത്തുന്നത്. എന്‍ആര്‍ഐ ക്വാട്ടയില്‍ സര്‍ക്കാരിന്റെ അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍നിന്ന് മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും. പരിയാരം മെഡിക്കല്‍ കോളേജിനുകീഴിലെ കോഴ്‌സുകളില്‍ മെറിറ്റ് മാനദണ്ഡമായാണ് എന്‍ആര്‍ഐ, മാനേജുമെന്റ് ക്വാട്ടകളില്‍വരെ പ്രവേശനം നല്‍കുന്നത്. പ്രവേശനത്തിന് ഏതെങ്കിലും തരത്തിലുള്ള ഏജന്‍സി സംവിധാനം ഇവിടെയില്ല. മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്നതിന് ആര്‍ക്കെങ്കിലും പണം നല്‍കി വഞ്ചിക്കപ്പെടാന്‍ ഒരു രക്ഷിതാവും നിന്നുകൊടുക്കരുത്. മാനേജ്‌മെന്റ്എന്‍ആര്‍ഐ ക്വാട്ടകളിലുള്‍പ്പടെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഫീസാണ് പരിയാരത്തെന്നും അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ വ്യക്തമാക്കി.വിശദാംശങ്ങള്‍ംwww.mcpariyaram.com വെബ്‌സൈറ്റിലും 04972808111 നമ്പറിലും ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha