സര്‍വകലാശാലാ നിയമനം പി.എസ്.സി.ക്ക്

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും അനധ്യാപക നിയമനം പി.എസ്. സി. ക്ക് വിട്ടുകൊണ്ടുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുന്നു. നേരത്തെ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് രൂപം നല്‍കി ഗവര്‍ണര്‍ക്ക് അയച്ചിരുന്നെങ്കിലും നിയമസഭാ സമ്മേളനം ചേരുന്നതിന് തൊട്ടുമുമ്പായതിനാല്‍ അദ്ദേഹം അത് തിരിച്ചയച്ചു. കഴിഞ്ഞ രണ്ട് നിയമസഭാ സമ്മേളനത്തിന്റെ പട്ടികയിലും ഈ ബില്‍ വന്നെങ്കിലും പരിഗണനയ്‌ക്കെടുക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞദിവസം ചേര്‍ന്ന കെ.പി. സി.സി. യോഗം സര്‍വകലാശാലാ നിയമനം ഓര്‍ഡിനന്‍സ് കൊണ്ടുവന്നാണെങ്കിലും പി. എസ്.സി.ക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലെയും അനധ്യാപക നിയമനങ്ങള്‍ പി. എസ്.സി.ക്ക് വിട്ടുകൊണ്ട് ഒറ്റ ഓര്‍ഡിനന്‍സായാണ് നിയമം വരുന്നത്. തുടര്‍ന്ന് ഇതിനനുസൃതമായി ഓരോ സര്‍വകലാശാലയ്ക്കുവേണ്ടിയും ചട്ടം ഉണ്ടാക്കണം. പൊതു തസ്തികകളും ചില സര്‍വകലാശാലകളില്‍ മാത്രം പ്രത്യേക തസ്തികകളുമുണ്ട്. തസ്തികകള്‍ ഏതൊക്കെയെന്നും അവയ്ക്കുവേണ്ട യോഗ്യതകള്‍ എന്താണെന്നും സര്‍വകലാശാല പി.എസ്.സി. യെ അറിയിക്കും. പി.എസ്.സി.യുടെ ശുപാര്‍ശയോടെ സര്‍ക്കാരാണ് ചട്ടം ഇറക്കേണ്ടത്. തുടര്‍ന്ന് പി. എസ്.സി. ക്ക് നിയമനം നടത്താം.
സര്‍വകലാശാലാ അനധ്യാപക നിയമനം പി.എസ്.സി.ക്ക് വിടാന്‍ മൂന്നുവര്‍ഷം മുമ്പ് തീരുമാനിച്ചപ്പോള്‍ മുതല്‍ പുതിയ നിയമനത്തിന് സര്‍വകലാശാലകള്‍ വിജ്ഞാപനം ചെയ്തിട്ടില്ല. സര്‍ക്കാര്‍ അതിന് അംഗീകാരം നല്‍കിയിട്ടുമില്ല. അതുകൊണ്ടുതന്നെ നൂറു കണക്കിന് ഒഴിവുകള്‍ ഓരോ സര്‍വകലാശാലയിലുമുണ്ട്. സെക്രട്ടേറിയറ്റ്, പി.എസ്.സി. അസിസ്റ്റന്റ് തസ്തികയ്ക്ക് സമാനമാണ് സര്‍വകലാശാലാ അസിസ്റ്റന്റും എന്നതിനാല്‍ ഇതുപോലെയുള്ള പൊതു തസ്തികകളിലേക്ക് പൊതു റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ കഴിയും.
സര്‍വകലാശാലാ നിയമനങ്ങളില്‍ വ്യാപക അഴിമതി നടക്കുന്നുവെന്ന പരാതി കാലങ്ങളായുണ്ട്. കേരള, കാലിക്കറ്റ്, കാര്‍ഷിക, സംസ്‌കൃത സര്‍വകലാശാലകളിലൊക്കെ അനധ്യാപക നിയമനം കേസില്‍ കുടുങ്ങിയിരുന്നു. പലയിടത്തും സ്വാധീനത്തിലൂടെ നിയമനം കിട്ടിയവരെ പിരിച്ചുവിട്ടു. കേരളയില്‍ കുപ്രസിദ്ധമായ നിയമന അഴിമതിയില്‍ മുന്‍ വി.സി.ക്കും പി.വി.സി.ക്കും രജിസ്ട്രാര്‍ക്കും നാല് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും കുറ്റപത്രം നല്‍കിയിരിക്കയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha