നിഷിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) നടത്തുന്ന ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാങ്‌ഗ്വേജ് പത്തോളജി (ബിഎഎസ്എല്‍പി), മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാങ്‌ഗ്വേജ് പത്തോളജി (എംഎഎസ്എല്‍പി), ശ്രവണവൈകല്യമുള്ളവര്‍ക്കുള്ള ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ്ഹുഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഡിഇസിഎസ്ഇ) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎഎസ്എല്‍പിയിലേയ്ക്ക് പ്ലസ്ടു പാസായവര്‍ക്കും എംഎഎസ്എല്‍പിയിലേക്ക് ബിഎഎസ്എല്‍പി ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.
2015 മെയ് 27 മുതല്‍ admissions.nish.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. വിശദാംശങ്ങള്‍ക്ക് അഡ്മിഷന്‍ ഹെല്‍പ് ഡസ്‌കില്‍ (04713066635) ബന്ധപ്പെടുക. ഇമെയില്‍ വിലാസം: admissions@nish.ac.in ശ്രവണവൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള മറ്റു കോഴ്‌സുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് വിവങ്ങള്‍ നിഷിന്റെ വെബ്‌സൈറ്റ് www.nish.ac.in വൈകാതെ പ്രസിദ്ധപ്പെടുത്തും.
https://www.facebook.com/Malayalivartha