സ്മാര്‍ട്ടായി പഠിക്കാന്‍ ആറ് വഴികള്‍

ഡിജിറ്റല്‍ പാഠപുസ്തകം ഉള്‍പ്പടെ ഒട്ടേറെ പുതുമകളോടെയാണ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കുറച്ചൊന്ന് ശ്രദ്ധിച്ച് പഠിച്ചാല്‍ എല്ലാവര്‍ക്കും ഉന്നത വിജയം നേടാന്‍ സാധിക്കും. തുടക്കം മുതല്‍ നന്നായി പഠിച്ച് പരീക്ഷകളില്‍ ഉന്നത വിജയം നേടാന്‍ ഇതാ ആറ് വഴികള്‍.
1 നോട്ടുകള്‍ സ്വയം തയ്യാറാക്കുക : നോട്ടുകള്‍ സ്വന്തം കൈഅക്ഷരത്തില്‍ എഴുതുന്നത് പഠനത്തിന് ഏറെ സഹായകമാണ്. പേനയും പേപ്പറും ഉപയോഗിച്ച് എഴുതുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെങ്കിലും ഇത് പഠനം എളുപ്പത്തിലാക്കും. പഠിക്കാന്‍ എടുക്കുന്ന സമയം ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും.
2 ആവര്‍ത്തിച്ച് വായിക്കാതിരിക്കുക: ഒരേ പാഠഭാഗം തന്നെ ആവര്‍ത്തിച്ച് വായിക്കാതിരിക്കുക. ഈ രീതി പഠനത്തെ പ്രതികൂലമായി ബാധിക്കും. വായിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക. ഇതിലൂടെ തലച്ചോര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യും.
3 ഇടവേള നല്‍കുക: തലച്ചോറ് അറിവിന്റെ കേന്ദ്രമാണ്. എന്നാല്‍ ഈ അറിവുകള്‍ എല്ലാം തന്നെ എളുപ്പം മറക്കും. ഇടവേള നല്‍കിയുള്ള പഠനം കാര്യങ്ങള്‍ ദീര്‍ഘകാലം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സഹായിക്കും.
4 ആവശ്യത്തിന് ഉറങ്ങുക: ഉറക്കം ഒഴിവാക്കിയുള്ള പഠനം നല്ലതല്ല. പഠിച്ച കാര്യങ്ങള്‍ ഗ്രഹിച്ച് തലച്ചോറില്‍ സൂക്ഷിക്കാന്‍ സമയം ആവശ്യമാണ്. ഇതിന് ആവശ്യത്തിന് ഉറങ്ങണം.
5 എല്ലാ വിഷയവും പഠിക്കുക: എല്ലാ വിഷയവും ദിവസവും പഠിക്കുക. പ്രത്യേക വിഷയത്തിന് വേണ്ടി മാത്രം ഒരു ദിവസം മാറ്റിവെയ്ക്കാതിരിക്കാന്‍ ശ്രമിക്കുക. എല്ലാ വിഷയവും പഠിക്കാന്‍ സമയം കണ്ടെത്തണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha