വിക്‌ടേഴ്‌സ് ചാനലിലൂടെ പ്രവേശനപരീക്ഷാക്ലാസുകള്‍

കേരളാ ഗവണ്‍മെന്റിന്റെ പബ്ലിക് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കോച്ചിംഗ് സ്‌കീമി (PEECS) ന്റെ ഭാഗമായി വിക്‌ടേഴ്‌സ് ചാനലിലൂടെ ക്ലാസുകളുടെ സംപ്രേഷണം ജൂലൈ 29 മുതല്‍ ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഒരു സ്‌കീമാണ് പീക്‌സ്. കേരളത്തില്‍ ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷാ കോച്ചിംഗ് സൗജന്യമായി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കിയ ഒരു പദ്ധതിയാണിത്. വിവിധ വിഷയങ്ങളില്‍ വൈദഗ്‌ദ്ധ്യം ഉള്ളവരാല്‍ പ്രവേശനപരീക്ഷാ സിലബസില്‍ പ്രകാരമുള്ള ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍/എയ്‌ഡസ് ഹയര്‍സെക്കന്ററി വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനം ചെയ്യും. ഓരോ വിഷയത്തിലും പ്രാവീണ്യമുള്ള അധ്യാപകരോട് ഇടപെടുന്നതിനും, സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും, പരിശീലനപരീക്ഷകളില്‍ സംബന്ധിക്കുന്നതിനും എല്ലാം ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുന്നു. ഇതിനെല്ലാം പ്രത്യേകമായി തയ്യാറാക്കിയ ഒരു വെബ്‌സൈറ്റുമുണ്ട്. പ്രഗല്‌ഭമതികളാല്‍ തയ്യാറാക്കപ്പെട്ട ഒരു ക്വസ്റ്റ്യന്‍ ബാങ്കും ഈ സൈറ്റില്‍ ലഭ്യമാണ്. ഇവയെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായാണ് ലഭ്യമാക്കുന്നത്. കേരളത്തിലെ മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയ്‌ക്ക് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. താഴെ പറയുന്ന വെബ്‌സൈറ്റിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പേര് രജിസ്റ്റര്‍ ചേയ്യേണ്ടത്.
http://peecs.kerala.gov.in/ - എന്നതാണ് സൈറ്റ്.
വിക്‌ടേഴ്‌സ് ചാനലില്‍ കൂടി ഒരു ക്ലാസ് സംപ്രേഷണം ചെയ്‌തു കഴിഞ്ഞാല്‍ അതിന്റെ വീഡിയോ, വിദ്യാര്‍ത്ഥിയുടെ ഹോം പേജില്‍ ലഭ്യമാകും. വിദ്യാര്‍ത്ഥിയുടെ സൗകര്യം അനുസരിച്ച് എപ്പോള്‍ വേണമെങ്കിലും അത് എടുത്തു നോക്കാവുന്നതേയുള്ളൂ. ഒരു പ്രത്യേക പാഠഭാഗം പഠിപ്പിച്ചു കഴിയുമ്പോള്‍ അതുമായി ബന്ധപ്പെട്ട, ഒരു സമയബന്ധിത പരീക്ഷ വിദ്യാര്‍ത്ഥിയുടെ ഹോം പേജില്‍ നല്‍കും. സൗകര്യം അനുസരിച്ച് പരീക്ഷയില്‍ ഏര്‍പ്പെടാവുന്നതാണ്. ഹോം പേജിലൂടെത്തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്‌ദ്ധരോട് ചോദിച്ച് തങ്ങളുടെ സംശയങ്ങള്‍ നിവാരണം ചെയ്യാവുന്നതേയുള്ളൂ.
VICTERSchannelofIT@School - ല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. http://victers.itschool.gov.in/ - ലൂടെ ക്ലാസുകളുടെ ലൈവ് സ്‌ട്രീമിംഗും നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha