എങ്ങനെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യാം

സാധാരണയായി മൂന്ന് വര്‍ഷം കൂടുമ്പോഴാണ് രജിസ്‌ട്രേഷന്‍ പുതുക്കേണ്ടത്. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ നാല് വര്‍ഷം കഴിയുമ്പോള്‍ കാര്‍ഡ് പുതുക്കിയാല്‍ മതി. കാര്‍ഡ് പുതുക്കാന്‍ രണ്ട് മാസം ഗ്രേസ് പീരിയഡ് അനുവദിച്ചിട്ടുണ്ട്. പിന്നീട് കൂടുതലായി നേടുന്ന യോഗ്യതകള്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന മുറയ്‌ക്ക് കൂട്ടിച്ചേര്‍ക്കാവുന്നതാണ്.
ഇതുകൂടാതെ പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുമുണ്ട്. എഞ്ചിനീറിംഗ്, മെഡിസിന്‍, നഴ്‌സിംഗ്, നിയമം, അഗ്രികള്‍ച്ചര്‍, വെറ്ററിനറി തുടങ്ങി എട്ട് സെമസ്റ്ററുകളോ നാലു വര്‍ഷമോ പഠന കാലാവധിയുള്ളതോ ആയ കോഴ്‌സുകളില്‍ പാസായവര്‍ക്കും 50% മാര്‍ക്കോടെ ബിരുദാനന്ദര ബിരുദം നേടിയവര്‍ക്കും ഇവിടെ രജിസ്റ്റര്‍ ചെയ്യാം. മറ്റ് ജോലികളിലും പരിഗണിക്കണമെങ്കില്‍ സാധാരണ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും രജിസ്റ്റര്‍ ചെയ്യണം. വാര്‍ഷിക വരുമാനം 12000 രൂപയില്‍ കൂടാത്തവര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്‌ത് മൂന്ന് വര്‍ഷത്തിന് ശേഷം തൊഴിലില്ലാ വേതനം ലഭിക്കും. 35 വയസുവരെയാണ് വേതനം ലഭിക്കുന്നത്. എസ് എസ് ല്‍ സി. എങ്കിലും പാസായിരിക്കണം. പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്ക് എസ്.എസ്.എല്‍.സി. തോറ്റാലും വേതനം ലഭിക്കും.
https://www.facebook.com/Malayalivartha