തമിഴ്‌നാട്ടില്‍ നിന്നുള്ള ആദ്യ ബാച്ച് പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും യു.കെ. യിലേയ്‌ക്ക് തിരിച്ചു

അന്താരാഷ്‌ട്ര വിദ്യാഭ്യാസ നിലവാരം നേരിട്ടു കണ്ടു പഠിക്കുവാന്‍ മുഖ്യമന്ത്രി ജയലളിത ആവിഷ്‌ക്കരിച്ച പുതിയ പദ്ധതിയിന്‍ പ്രകാരം, സര്‍ക്കാരുടമസ്ഥതയിലുള്ള കോളേജുകളിലെ തെരഞ്ഞെടുത്ത പ്രൊഫസര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും ആദ്യ സംഘം യു.കെ യിലേക്കു തിരിച്ചു. 3 പ്രൊഫസര്‍മാരും, 14 വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘത്തെ തെരഞ്ഞെടുക്കുന്നതിന് വളരെ കര്‍ക്കശമായ പ്രക്രീയയാണ് ഉപയോഗിച്ചത്. അവര്‍ എഡ്‌ജ്‌ഹില്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് നോട്ടിംഗ് ഹാം, റോയല്‍ ഹോളോവേ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ബര്‍മിംഗ്‌ഹാം, എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ഒരു ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു.
തെരഞ്ഞെടുക്കപ്പെട്ടവര്‍ ജയലളിതയെ സെക്രട്ടേറിയേറ്റില്‍ സന്ദര്‍ശിച്ചു. ഇന്റഗ്രേറ്റഡ് ട്രെയിനിംഗ് ആന്റ് ജോയിന്റ് റിസര്‍ച്ച്- നു വേണ്ടി തമിഴ്‌നാട്ടില്‍ നിന്നുള്ള അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും, പേരുകേട്ട വിദേശ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ അനുമതി നേടിക്കൊണ്ട് തമിഴ്‌നാട് സര്‍ക്കാരും ബ്രട്ടീഷ് കൗണ്‍സിലുമായി ഒരു കരാര്‍ ഒപ്പു വച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഈ കരാറായത്.
സര്‍ക്കാര്‍ കോളേജുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വിദേശ സ്ഥാപനത്തില്‍ ചേര്‍ന്നു ഒരു സെമസ്റ്റര്‍ പഠനം നടത്തുന്നതിന് 15 ലക്ഷം രൂപ വീതം കൗണ്‍സില്‍ വഴി അനുവദിയ്‌ക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കി.
https://www.facebook.com/Malayalivartha