ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക്

‘കോളേജ് ഓണ്‍ വീല്‍സ് ‘എന്ന പേരില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ജ്ഞാനോദയ III’ ട്രെയിന്‍ യാത്ര തിങ്കളാഴ്‌ച ആരംഭിക്കും എന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു. സെപ്‌റ്റംബര്‍ 8 വരെ നീണ്ടു നില്‍ക്കുന്ന ഈ യാത്രയില്‍ 900 സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. ഇവരില്‍ 150 വിദ്യാര്‍ത്ഥികള്‍ ലണ്ടനിലെ എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ നിന്നുള്ളവരാണ്. ലൈബ്രറി, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എന്നിവ എല്ലാം ഒതുക്കിയിട്ടുള്ള തീവണ്ടി ന്യൂഡല്‍ഹിയില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്‌ത് പഞ്ചാബിലേയ്‌ക്ക് യാത്ര തിരിക്കും. അമൃത്സര്‍, ലുധിയാന, ചണ്‌ഢീഗഢ്, കുരുക്ഷേത്ര എന്നിവിടങ്ങളില്‍ അതിന് സ്റ്റോപ്പുണ്ടായിരിക്കും. കാര്‍ഷിക വ്യവസായം, കഠിനാധ്വാനം, വ്യവസായ വിജയത്തിനുള്ള വിവേകം എന്നിവ പൊതുവെ കൂടുതലുള്ള ജനസമൂഹമാണ് പഞ്ചാബിലുള്ളതെന്നും തന്മൂലമാണ് പഞ്ചാബിന് ഒരു വിജയകരമായ വ്യവസായ പാരമ്പര്യം ഉള്ളതെന്നും മനസ്സിലാക്കിയതിനാലാണ് പഞ്ചാബിലെ ഗ്രാമങ്ങളും, വ്യവസായ യൂണിറ്റുകളും സന്ദര്‍ശിക്കുക എന്നത് ഈ യാത്രയുടെ ഭാഗമായത് എന്ന് പ്രസ്‌താവന വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha