പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് സ്‌കീം

2013-14 അധ്യയന വര്‍ഷത്തില്‍ വിമുക്തഭടന്‍മാരുടേയും മുന്‍ ഇന്ത്യന്‍ തീരസേന ഉദ്യോഗസ്ഥരുടെയും വിധവകള്‍ ആശ്രിതര്‍ എന്നിവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പ്രതിരോധവകുപ്പിനു കീഴിലുള്ള, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് എക്‌സ്-സര്‍വ്വീസ്‌മെന്‍ വെല്‍ഫയര്‍, കേന്ദ്രീയ സൈനിക് ബോര്‍ഡ്, വെസ്റ്റ് ബ്ലോക്ക് IV, വിംഗ് VII, സെക്കന്റ് ഫ്‌ളോര്‍, ആര്‍.കെ.പുരം, ന്യൂഡല്‍ഹി-110066, നല്‍കുന്ന പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ് സ്‌കീമിന്( പിഎംഎസ്‌എസ്) അപേക്ഷകള്‍ ക്ഷണിച്ചു.
സ്‌കോളര്‍ഷിപ്പിനായി 4000 വിദ്യാര്‍ത്ഥികളെയാണ് തെരഞ്ഞെടുക്കുന്നത്. 2013 അധ്യയന വര്‍ഷത്തില്‍ പ്രവേശനം നേടിയവരെയാണ് പരിഗണിക്കുന്നത്. യോഗ്യതാ പരീക്ഷയില്‍ 60% മാര്‍ക്ക് നേടിയിരിക്കണം. വിവാഹിതനാണോ അല്ലയോ എന്നത് മാനദണ്‌ഡത്തിന് കണക്കാക്കുന്നില്ല. എന്നാല്‍ ജോലിയുള്ളവരോ സമ്പാദിക്കുന്നവരോ ആയവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോം താഴെ പറയുന്ന സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡു ചെയ്യാവുന്നതാണ്. www.desw.gov.in മറ്റേതെങ്കിലും ഫോര്‍മാറ്റില്‍ സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല.
വിശദവിവരങ്ങള്‍ക്ക് 011-26715250 എന്ന നമ്പരിലോ, താഴെ പറയുന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
jdpmscholarship@gmail.com
കൂടുതല്‍ വിവരങ്ങള്‍ www.desw.gov.in എന്ന സൈറ്റില്‍ നിന്നു ലഭ്യമാണ്.
https://www.facebook.com/Malayalivartha