2025അധ്യയന വര്‍ഷത്തെ കീം( കേരള എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, മെ്ിക്കല്‍ എന്‍ട്രന്‍സ് പ്രവേശന പരീക്ഷ) പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് എന്‍ട്രന്‌സ് എക്‌സാമിനേഷന്‍ കമീഷണര്‍

കീം( കേരള എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍, എന്‍ട്രന്‍സ് പ്രവേശന പരീക്ഷ) പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് എന്‍ട്രന്‌സ് എക്‌സാമിനേഷന്‍ കമീഷണര്‍.
എന്‍ജിനീയറിങ് പരീക്ഷ ഏപ്രില്‍ 23,25, 26, 27, 28 തീയതികളില്‍ വൈകുന്നേരം 2 മുതല്‍ 5മണി വരെ നടക്കും. ഫാര്‍മസി പ്രവേശന പരീക്ഷ 24, 29 തീയതികളിലായി നടക്കും. ഏപ്രില്‍ 24ന് രാവിലെ 11.30 മുതല്‍1 മണി വരെയാകും പരീക്ഷ. ഏപ്രില്‍ 29 ലെ പരീക്ഷ 3: 30 മുതല്‍ 5 മണി വരെ ആയിരിക്കും.
എഞ്ചിനീയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയും യു.ജി മെഡിക്കല്‍, കൃഷി, വനം, വെറ്ററിനറി, ഫിഷറീസ്, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശന പ്രക്രിയ (ഇഅജ കൗണ്‍സിലിംഗ്) എന്നിവ ഉള്‍പ്പെടുന്നതാണ് കീം പ്രവേശന പരീക്ഷ.
ബിടെക്, ബിഫാം പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കീം പ്രവേശന പരീക്ഷ എഴുതണം. അതേസമയം കീമില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് കീം കൗണ്‍സിലിംഗില്‍ പങ്കെടുക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha