അബുദാബിയില്‍ നാജാ വിദ്യാഭ്യാസ കരിയര്‍ ഫെയര്‍

അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഇന്നു മുതല്‍ മൂന്നു ദിവസം നീളുന്ന എക്‌സിബിഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും വലിയ വിദ്യാഭ്യാസ- ട്രെയിനിംഗ്- കരിയര്‍ എക്‌സിബിഷനാണിത്. നാജ എന്നാണ് ഇത് തദ്ദേശീയമായി അറിയപ്പെടുന്നത്. ഏഴാമത് വാര്‍ഷിക നാജാ എക്‌സിബിഷനില്‍ 120 ഓളം എക്‌സിബിറ്റര്‍മാര്‍ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്.
തദ്ദേശീയ- അന്തര്‍ദ്ദേശ സര്‍വ്വകലാശാലയിലെ റിക്രൂട്ട് അഡ്‌വൈസര്‍മാരെ കാണുന്നതിനും, സ്‌കോളര്‍ഷിപ്പ്- ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ കണ്ടെത്തുന്നതിനും, ഫാക്കല്‍റ്റി അംഗങ്ങളില്‍ നിന്നും വിദഗ്‌ദ്ധോപദേശം നേടുന്നതിനും ഒക്കെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. സര്‍ക്കാര്‍- സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ ഉണ്ടായേക്കാവുന്ന തൊഴിലവസരങ്ങളെക്കുറിച്ച് യുവാക്കള്‍ക്ക് അറിവു നല്‍കുകയും ചെയ്യുന്നുണ്ട്.
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha