എട്ടാം ക്ലാസില്‍ നടപ്പാക്കിയ സബ്ജക്ട് മിനിമം ഈ വര്‍ഷം ഒമ്പതിലും നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ വര്‍ധിപ്പിക്കാനായി കഴിഞ്ഞ അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ നടപ്പാക്കിയ സബ്ജക്ട് മിനിമം ഈ വര്‍ഷം ഒമ്പതിലും നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി .
ഒമ്പതാം ക്ലാസിലെ വാർഷിക പരീക്ഷയില്‍ മുപ്പത് ശതമാനം മാർക്ക് ലഭിക്കാത്ത കുട്ടികള്‍ക്കാണ് പഠനപിന്തുണ ഉറപ്പാക്കുക. ഒരു അധ്യയന വർഷത്തിൽ നേടേണ്ട പഠനലക്ഷ്യങ്ങൾ ആർജിക്കാതെ തൊട്ടടുത്ത ക്ലാസിലേക്ക് പ്രവേശനം നൽകുന്നത് കുട്ടികളുടെ അക്കാദമിക് മുന്നേറ്റത്തെ ബാധിക്കും. ഈ സാഹചര്യത്തിലാണ് അതത് ക്ലാസിലെ പഠനലക്ഷ്യം നേടിയെന്ന് ഉറപ്പാക്കാനും തുടർ പഠനം സാധ്യമാക്കാനും സബ്ജക്ട് മിനിമം ഏര്‍പ്പെടുത്തിയത്.
എഴുത്തുപരീക്ഷയിൽ സബ്ജക്ട് മിനിമം ലഭിക്കാത്തവര്‍ക്കായി സ്‌കൂൾ അധ്യയന വർഷ ആരംഭത്തിൽ ബ്രിഡ്ജ് കോഴ്‌സ് നൽകി പഠന പിന്തുണ നൽകിയിട്ടുണ്ടായിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ അഞ്ചാം ക്ലാസ് മുതല്‍ സബ്ജക്ട് മിനിമം നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി.
"
https://www.facebook.com/Malayalivartha
























