സെറ്റ് 2013,2014 ഫെബ്രുവരി 2 ന്

ഹയര്‍ സെക്കന്‍ഡറിയിലും, വി.എച്ച്.എസ്.ഇ കളിലും അധ്യാപകരായി നിയമിക്കേണ്ടതിനായി തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിന് നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്(സെറ്റ്), എല്‍.ബി.എസ്സ് സെന്റര്‍ ഫൊര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കേരളത്തിലെ എല്ലാ ജില്ലാ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലും വച്ച് 2014 ഫെബ്രുവരി 2 ന് നടത്തപ്പെടും.
35 വിഷയങ്ങളിലാണ് സെറ്റ് നടത്തുന്നത്.
പരീക്ഷാഫീസ് അടയ്‌ക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ടിട്ടുളള ഹെഡ് പോസ്റ്റോഫീസുകളിലാണ്. 9-12-2013 വരെ ഫീസടയ്‌ക്കാവുന്നതാണ്. അപേക്ഷാസമര്‍പ്പണത്തിന് രണ്ടു ഘട്ടങ്ങളാണുള്ളത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാണ് ഒന്നാംഘട്ടം. 2013 നവംബര്‍ 19 മുതല്‍ 2013 ഡിസംബര്‍ 9 ന് 3 മണി വരെ ചുവടെ ചേര്‍ക്കുന്ന വെബ്‌സൈറ്റുകളിലൂടെ ചെയ്യാവുന്നതാണ്.
www.Ibscentre.org അല്ലെങ്കില്‍ www.Ibskerala.com
അപേക്ഷാസമര്‍പ്പണത്തിന്റെ രണ്ടാം ഘട്ടത്തില്‍ സ്വന്തം ഫോട്ടോ ഒട്ടിച്ച പൂരിപ്പിച്ച അപേക്ഷാഫോമും, ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം , ഡയറക്‌ടര്‍, എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, എക്‌സ്‌ട്രാ പോലീസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ 2013 ഡിസംബര്‍ 9 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി എത്തിക്കണം. വിശദവിവരങ്ങള്‍ക്ക് ചുവടെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
http://bskerala.co.in/set/set2013.2/index.asp
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha