ഓള്‍ ഇന്ത്യ ബാര്‍ എക്‌സാം ജനുവരി 19-ന്

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന 6-ാമത് ഓള്‍ ഇന്ത്യ ബാര്‍ എക്‌സാമിനേഷന്‍, 2014 ജനുവരി 19 ന് നടക്കും. നിയമം തൊഴിലായി സ്വീകരിക്കുന്നതിന് ഒരു വ്യക്തിയ്‌ക്കുള്ള കഴിവും അഭിരുചിയും പരിശോധിക്കുന്നതിനുള്ള പരീക്ഷയാണ് ഓള്‍ ഇന്ത്യ ബാര്‍ എക്‌സാമിനേഷന്‍(AIBE). നിയമം പ്രാക്‌ടീസ് ചെയ്യുവാന്‍ അനുമതി നല്‍കുന്നതിനുമുമ്പ് ഒരു അപേക്ഷകന്റെ അപഗ്രഥനപാടവവും, നിയമത്തെക്കുറിച്ചുള്ള അടിസ്ഥാന പരിജ്ഞാനവും പരീക്ഷിച്ച് വിലയിരുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.
എ.ഐ.ബി.ഇ-യുടെ ഫലപ്രഖ്യാപനം കഴിയുന്നയുടന്‍ തന്നെ, പരീക്ഷ പാസ്സായവര്‍ക്ക് ബാര്‍ കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്‌ടീസ് നല്‍കും.
2009-10 മുതലുള്ള വര്‍ഷങ്ങളില്‍ നിയമബിരുദം നേടിയവര്‍ മാത്രം എ.ഐ.ബി.ഇ- 2014 ല്‍ പങ്കെടുത്ത്, സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്‌ടീസ് നേടുവാന്‍ ശ്രമിക്കേണ്ടതുള്ളൂ. അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന പരീക്ഷയ്‌ക്ക് 39 പട്ടണങ്ങള്‍ കേന്ദ്രങ്ങളായുണ്ട്. 11 ഭാഷകളില്‍ പരീക്ഷ നടത്തുന്നുണ്ട്. അപേക്ഷകന് ഒരു ഭാഷ തെരഞ്ഞെടുക്കാം.
താഴെ പറയുന്ന ലിങ്കിലൂടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.
www.allindiabarexamination.com
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2013 ഡിസംബര്‍ 8 ന് അവസാനിക്കും.
ഓണ്‍ലൈന്‍-ഓഫ് ലൈന്‍ അപേക്ഷകള്‍ ബിസിഐ-ഡല്‍ഹിയില്‍ ലഭിച്ചിരിക്കേണ്ട അവസാനതീയതി 2013 ഡിസംബര്‍ 23 ആണ്. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള ഓപ്പണ്‍ബുക്ക് പരീക്ഷയാണ് എ.ഐ.ബി.ഇ . ഇന്ത്യയിലെ നിയമ വിദ്യാലയങ്ങളിലെ ത്രിവല്‍സര പഞ്ചവല്‍സര എല്‍.എല്‍.ബി പ്രോഗ്രാമുകളുടെ സിലബസാണ് ഈ പരീക്ഷയ്‌ക്കും പിന്തുടരുന്നത്.
40% മാര്‍ക്കാണ് വിജയത്തിനു വേണ്ടതായ മിനിമം മാര്‍ക്ക്.
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha