Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ

17 AUGUST 2016 03:50 PM IST
മലയാളി വാര്‍ത്ത

പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം കൂടുതല്‍ വിപുലപ്പെടുത്താന്‍ ആലോചന. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലുള്ള ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ പന്ത്രണ്ടായിരത്തോളം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്കുകൂടി വ്യാപിപ്പിക്കാനാണ് നീക്കം. പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമ്‌ബോള്‍ 35 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഇത് പ്ലസ്ടു ക്ലാസുകളിലേക്കുകൂടി വ്യാപിപ്പിച്ചാല്‍ 1426 സ്‌കൂളുകളിലെ 641,000 കുട്ടികള്‍ക്കുകൂടി ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ലഭിക്കും. അപകട ചികിത്സയ്ക്കും മറ്റും 50,000 രൂപയുടെ സാമ്ബത്തിക പരിരക്ഷ ഓരോ വിദ്യാര്‍ഥിക്കും നല്‍കാനാണ് ആലോചന. പദ്ധതി തയാറാക്കിയശേഷം സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കും. ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് യാതൊരു സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികളും നിലവിലില്ല.
എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ മാനേജ്‌മെന്റുകള്‍ സ്വന്തം നിലയ്ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇതിനുള്ള പ്രീമിയം തുക വിദ്യാര്‍ഥികളെ ചേര്‍ക്കുന്ന സമയത്തുതന്നെ അധികൃതര്‍ കൈപ്പറ്റുകയും ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ യാതൊരു തുകയും ഒടുക്കേണ്ടിവരില്ല. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച നിര്‍ദേശം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം മുഹമ്മദ്ഹനീഷിന് നല്‍കിയിട്ടുണ്ട.് ഇതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. വിദ്യാര്‍ഥികളുടെ ആരോഗ്യസുരക്ഷയ്ക്കും ചികിത്സയ്ക്കും കുടുംബങ്ങളിലെ സാമ്ബത്തിക പ്രയാസം തടസമാകരുതെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (5 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (25 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (49 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends