Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌ററിന് അപേക്ഷിക്കാം

06 DECEMBER 2016 02:39 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെയും വിഎച്ച്എസ്ഇയിലെ നോണ്‍-വൊക്കേഷണല്‍ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയപ്പരീക്ഷ (SET: സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഫെബ്രുവരി 12നു 14 ജില്ലാകേന്ദ്രങ്ങളിലും നടത്തും.

സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ 'ലാല്‍ ബഹാദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി' ആണ് പരീക്ഷ നടത്തുന്നത്. LBS Centre for Science & Technology, Nandavanam, Thiruvananthapuram 695033; Ph: 0471- 2560311; Web sites: www.lbskerala.com & www.lbscentre.org; email: mail@lbscentre.org. ടെസ്റ്റിന്റെ ഘടന രണ്ടു പേപ്പറുണ്ട്. ഒന്നാം പേപ്പര്‍ എല്ലാവരും എഴുതണം. ഇതില്‍ പൊതുവിജ്ഞാനവും അധ്യാപന അഭിരുചിയും. രണ്ടാം പേപ്പറിലാകട്ടെ പോസ്റ്റ് ഗ്രാജുവേറ്റ് നിലവാരത്തില്‍ ബന്ധപ്പെട്ട വിഷയം.

ഇത്തരം 35 വിഷയങ്ങളില്‍ നിന്ന് അര്‍ഹതയുള്ളത് തിരഞ്ഞെടുക്കാം. ഓരോ പേപ്പറിലും 120 മിനിറ്റില്‍ 120 ഒബ്‌ജെക്റ്റീവ് ചോദ്യങ്ങള്‍. ഓരോ ചോദ്യത്തിനും നേര്‍ക്കു നാലുത്തരങ്ങളുള്ളതില്‍ ഏറ്റവും ശരിയായതു തിരഞ്ഞെടുക്കണം. ഇതിന് ഓരോ മാര്‍ക്ക്. മാത്‌സിനും സ്റ്റാറ്റിസ്റ്റിക്‌സിനും മാത്രം ഒന്നര മാര്‍ക്കുള്ള 80 ചോദ്യങ്ങള്‍ വീതം. തെറ്റുത്തരത്തിനു മാര്‍ക്കു കുറയ്ക്കില്ല.

സിലബസും മുന്‍ ചോദ്യക്കടലാസുകളും വെബ്‌സൈറ്റിലുണ്ട്. സംവരണമില്ലാത്തവര്‍ കൂടുതല്‍ മാര്‍ക്ക് നേടണം അപേക്ഷകന്റെ വിഭാഗമനുസരിച്ച് മിനിമം മാര്‍ക്ക് താഴെക്കാണുന്ന ക്രമത്തിലുണ്ടെങ്കില്‍ മാത്രമേ അധ്യാപക യോഗ്യത ലഭിക്കൂ. ജനറല്‍: ഓരോ പേപ്പറിനും 40%, രണ്ടു പേപ്പറിനും ചേര്‍ത്ത് മൊത്തം 48%. പിന്നാക്കം: ഓരോ പേപ്പറിനും 35%, രണ്ടു പേപ്പറിനും ചേര്‍ത്ത് മൊത്തം 45%.

പട്ടിക, വികലാംഗ വിഭാഗങ്ങള്‍: ഓരോ പേപ്പറിനും 35%, രണ്ടു പേപ്പറിനും ചേര്‍ത്ത് മൊത്തം 40%. ബന്ധപ്പെട്ട വിഷയത്തില്‍ 50% എങ്കിലും മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദവും, ഏതെങ്കിലും വിഷയത്തിലെ ബിഎഡും മതി. മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നിവയ്ക്കു റീജനല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് എജ്യുക്കേഷനിലെ എംഎസ്‌സി എഡ് 50% മാര്‍ക്കോടെ ജയിച്ചവര്‍ക്കും അപേക്ഷിക്കാം.

കമ്യൂണിക്കേറ്റിവ് ഇംഗ്ലിഷിലെ സെക്കന്‍ഡ് ക്ലാസ് എംഎയും പരിഗണിക്കും. ലാറ്റിന്‍ രണ്ടാം പാര്‍ട്ടായി 50% മാര്‍ക്കോടെ ബാച്ച്‌ലര്‍ ബിരുദവും, 50% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിലെ മാസ്റ്റര്‍ ബിരുദവും നേടിയവരെ ലാറ്റിന് പരിഗണിക്കും. കഴിഞ്ഞ വര്‍ഷംവരെ ഹിന്ദി ടീച്ചിങ് ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത് ഇത്തവണ റദ്ദു ചെയ്തു. ബിഎഡ് കൂടിയേ തീരൂ. ആന്ത്രപ്പോളജി, കൊമേഴ്‌സ്, ഫ്രഞ്ച്, ഗാന്ധിയന്‍ സ്റ്റഡീസ്, ജിയോളജി, ജര്‍മന്‍, ഹോം സയന്‍സ്, ജേണലിസം, ലാറ്റിന്‍, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യന്‍, സോഷ്യല്‍ വര്‍ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സിറിയക് എന്നീ വിഷയക്കാര്‍ക്കു സെറ്റ് എഴുതാന്‍ ബിഎഡ് വേണമെന്നില്ല.

കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്‌പോണ്ടന്‍സ് / ഓപ്പണ്‍ ബിരുദങ്ങള്‍ പരിഗണിക്കില്ല. പിജി യോഗ്യത നേടിയിട്ട് ഇപ്പോള്‍ ബിഎഡ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്കും, ബിഎഡ് നേടിയിട്ട് ഇപ്പോള്‍ ഫൈനല്‍ പിജി പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ആര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്ല. പട്ടികവിഭാഗക്കാര്‍ക്ക് 5% മാര്‍ക്കിളവുണ്ട്. അപേക്ഷ കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫിസുകളില്‍ നിന്ന് ഇന്നു മുതല്‍ 24 വരെ 750 രൂപയ്ക്കു സൈറ്റ് അക്‌സസ് കീയും റജിസ്റ്റര്‍ നമ്പറും അടങ്ങിയ കിറ്റ് വാങ്ങാം. പ്രസക്തരേഖ ഹാജരാക്കുന്ന പട്ടിക, വികലാംഗ വിഭാഗക്കാര്‍ 375 രൂപയടച്ചാല്‍ മതി.
കേരളത്തിനു പുറത്തുള്ളവര്‍ കിറ്റിന് Director, LBS Centre for Science & Technology എന്ന പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന 800 രൂപയുടെ ഡ്രാഫ്റ്റ് സഹിതം 14ന് അകം കിട്ടത്തക്കവിധം കത്തെഴുതിച്ചോദിക്കുക. പട്ടിക, വികലാംഗ വിഭാഗക്കാര്‍ 425 രൂപയുടെ ഡ്രാഫ്റ്റ്. സ്വന്തം വിലാസമെഴുതി സ്റ്റാമ്പൊട്ടിക്കാത്ത 31 ഃ 25 സെമീ കവറും കൂടെ വയ്ക്കണം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം, അതിന്റെ പ്രിന്റ് നിര്‍ദേശാനുസരണം തിരുവനന്തപുരം എല്‍ബിഎസ് സെന്ററില്‍ ഡിസംബര്‍ 24ന് അകം എത്തിക്കണം. വിശദാംശങ്ങള്‍ക്കു പ്രോസ്‌പെക്റ്റസ് നോക്കുക. സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (16 minutes ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (29 minutes ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (41 minutes ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (1 hour ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (1 hour ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (1 hour ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (1 hour ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (1 hour ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (1 hour ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (1 hour ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (1 hour ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (2 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (2 hours ago)

Malayali Vartha Recommends