എം.എന്‍. വിദ്യാര്‍ഥി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു..

കേരളത്തിലെ ലക്ഷംവീട് കോളനി നിവാസികളില്‍ ഇക്കഴിഞ്ഞ എസ്‌എസ്‌എല്‍സി പരീക്ഷയ്‌ക്ക് ഏറ്റവും ഉയര്‍ന്ന വിജയം നേടിയ കുട്ടിക്കു നല്‍കുന്ന 25,000 രൂപയുടെ ഏഴാമത് എം.എന്‍. വിദ്യാര്‍ഥി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.
മാര്‍ക്ക് ലിസ്‌റ്റിന്റെ പകര്‍പ്പും ലക്ഷംവീട് കോളനി നിവാസി ആണെന്നതിന് പഞ്ചായത്ത്/മുനിസിപ്പല്‍/നഗരസഭ അധികൃതരുടെ സാക്ഷ്യപത്രവുമായി ഓഗസ്‌റ്റ് 15-നകം ആര്‍. ജീവകുമാര്‍, സെക്രട്ടറി, എം.എന്‍. കുടുംബ ഫൗണ്ടേഷന്‍, മുളയ്‌ക്കല്‍, 9-സുഭാഷ് നഗര്‍, തിരുവനന്തപുരം 695008 എന്ന വിലാസത്തില്‍ അയക്കണം.
സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ കമ്യൂണിസ്‌റ്റ് നേതാവും ആധുനിക കേരള ശില്‍പികളില്‍ പ്രമുഖനുമായ മുന്‍മന്ത്രി എം.എന്‍ ഗോവിന്ദന്‍ നായരുടെ സ്‌മരണ നിലനിര്‍ത്താന്‍ എം.എന്നിന്റെ കുടുംബാംഗങ്ങള്‍ നല്‍കുന്നതാണ് എം.എന്‍. വിദ്യാര്‍ഥി പുരസ്‌കാരം.
https://www.facebook.com/Malayalivartha