സ്‌കൂളുകളില്‍ അംഗന്‍വാടികള്‍ക്കു സ്‌ഥലം അനുവദിക്കും: മന്ത്രി അബ്‌ദുറബ്ബ്

സ്‌ഥലസൗകര്യമുള്ള സ്‌കൂളുകളില്‍ പ്രീ പ്രൈമറി എന്ന നിലയില്‍ അംഗന്‍വാടികള്‍ക്കു സ്‌ഥലം അനുവദിക്കുമെന്നു മന്ത്രി പി.കെ. അബ്‌ദുറബ്ബ് നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ചു പഞ്ചായത്ത് മന്ത്രിയുമായി ചര്‍ച്ച നടത്തി. സംസ്‌ഥാനത്തെ 33,000 അംഗന്‍വാടികള്‍ ശോച്യാവസ്‌ഥയിലാണ്.
സര്‍ക്കാര്‍ ഫണ്ട്, എംഎല്‍എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ തുല്യമായി ഉപയോഗിച്ച് അംഗന്‍വാടികള്‍ക്കു സ്‌ഥലം വാങ്ങാന്‍ അനുമതി നല്‍കുന്ന ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നു മന്ത്രി എം.കെ. മുനീര്‍ അറിയിച്ചു. സ്വന്തം സ്‌ഥലത്തു പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളുടെ അറ്റകുറ്റപ്പണിക്കു നോണ്‍ റോഡ് മെയ്‌ന്റനന്‍സ് ഫണ്ടില്‍ നിന്നു പഞ്ചായത്തുകള്‍ക്കു തുക നല്‍കാം. ഈ ഫണ്ട് ചെലവിടുന്നതില്‍ പഞ്ചായത്തുകള്‍ ഗുരുതര വീഴ്‌ചവരുത്തുന്നുണ്ട്. അംഗന്‍വാടി കെട്ടിടങ്ങളുടെ വാടക കൂട്ടിനല്‍കാന്‍ ഐസിഡിഎസ് മിഷന്‍ ഫണ്ടില്‍ നിന്നു തുക അനുവദിക്കും.
ഗ്രാമങ്ങളില്‍ 750 രൂപ വരെയും നഗരങ്ങളില്‍ 3000 രൂപ വരെയും വന്‍ നഗരങ്ങളില്‍ 10,000 രൂപ വരെയുമായി വാടക ഉയര്‍ത്താന്‍ അനുവദിക്കും. മാതാപിതാക്കളില്ലാത്ത വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ് നല്‍കുന്ന `സ്‌നേഹപൂര്‍വം പദ്ധതിയിലെ 8563 അപേക്ഷകളില്‍ തീരുമാനമെടുത്ത് ഈ മാസം അവസാനത്തോടെ മുഴുവന്‍ തുകയും കൊടുക്കും.
മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഒട്ടേറെ അപേക്ഷകള്‍ ലഭിച്ചതു തരംതിരിക്കാന്‍ സമയം വേണ്ടിവന്നതും രണ്ടു മാസം വേനലവധി വന്നതുമാണു നടപടികള്‍ വൈകാന്‍ കാരണം. അപേക്ഷകള്‍ പരിശോധിക്കാന്‍ പ്രത്യേക സോഫ്‌റ്റ്‌വെയര്‍ അടുത്ത മാസം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയാറാക്കും. ഈ വര്‍ഷം പദ്ധതി വഴി സഹായം അനുവദിക്കുന്നതിനു കേന്ദ്ര വിഹിതമടക്കം ഏഴു കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha