പ്ലസ് വണ്‍ പാഠപുസ്‌തകങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വായിക്കാം

പരിഷ്‌കരിച്ച പ്ലസ് വണ്‍ പാഠപുസ്‌തകങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വായിക്കാം. എസ്‌സിഇആര്‍ടി കേരളയുടെ വെബ് സൈറ്റിലാണ് പാഠപുസ്‌തകങ്ങളുടെ ഫയലുകളുള്ളത്. ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ തുടങ്ങി ആഴ്‌ചകള്‍ പിന്നിട്ടെങ്കിലും ഇതുവരെ പാഠപുസ്‌തകങ്ങള്‍ ലഭിക്കാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. മിക്ക വിഷയങ്ങളുടെയും ആദ്യ രണ്ട് പാഠഭാഗങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്.
ബാക്കി പാഠഭാഗങ്ങള്‍ പിന്നീട് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. പിഡിഎഫ് ഫയലുകളാക്കിയതിനാല്‍ പ്രിന്റ് എടുക്കാനും എളുപ്പമാണ്. കേന്ദ്ര സര്‍ക്കാര്‍ സ്‌ഥാപനമായ എന്‍സിഇആര്‍ടി ഒന്നു മുതല്‍ പ്ലസ്‌ടു വരെയുള്ള ക്ലാസുകളിലേക്ക് പാഠപുസ്‌തകങ്ങള്‍ നേരത്തെ ലഭ്യമാക്കിവരുന്നുണ്ട്. പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കാനും ഇവര്‍ സന്നദ്ധമായിരിക്കയാണ്.
മലയാളം, ഇംഗ്ലിഷ്, തമിഴ്, കന്നഡ ഭാഷകളില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജിയോളജി, ഫിലോസഫി, ജേണലിസം തുടങ്ങിയ വിഷയങ്ങളുടെ പാഠപുസ്‌തകങ്ങളാണ് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. അധ്യാപകര്‍ക്കും വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് ഏറെ ഉപകാരപ്രദമാണ്. വെബ്‌സൈറ്റ്: www.scert.kerala.gov.in/images/2014/hsc-text_-book.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha