റിസര്‍വ് ബാങ്കിന്റെ വിവിധ ഓഫിസുകളില്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് ശാരീരിക വെല്ലുവിളി നേരിടുന്ന ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു

റിസര്‍വ് ബാങ്ക് വിവിധ ഓഫിസുകളില്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് ശാരീരിക വെല്ലുവിളി നേരിടുന്ന ഉദ്യോഗാര്‍ഥികളെ പ്രത്യേകം അപേക്ഷ ക്ഷണിച്ച് നിയമിക്കുന്നു. മൊത്തം 27 ഒഴിവുകളാണുള്ളത്.
രാജ്യത്താകമാനം നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെയും ഭാഷാപ്രാവീണ്യം നിര്‍ണയിക്കുന്ന പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
കൂടുതല്‍ വിവരങ്ങള്‍ ബാങ്കിന്റെ വെബ്‌സൈറ്റായ www.rbi.org.inൽ 2018 ജനുവരി അവസാനത്തോടെ ലഭ്യമാകും. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. 2018 ജനുവരി 26നും ഫെബ്രുവരി 15നും ഇടയിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രിലിമിനറി ഓണ്‍ലൈന്‍ പരീക്ഷ 2018 ഏപ്രില്‍ ആറിനും മെയിന്‍ ഓണ്‍ലൈന്‍ പരീക്ഷ മേയ് ഏഴിനും നടക്കും.
https://www.facebook.com/Malayalivartha