ആര്‍മി മെഡിക്കല്‍ കോറില്‍ ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ഡ് ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

ആര്‍മി മെഡിക്കല്‍ കോറില്‍ ഷോര്‍ട്ട് സര്‍വിസ് കമീഷന്‍ഡ് ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആദ്യതവണയോ രണ്ടാം തവണയോ എം.ബി.ബി.എസ് പാസായവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ യോഗ്യതയുള്ളൂ. ഒഴിവുകളുടെ എണ്ണം ഇതുവരെ നിശ്ചയിച്ചിട്ടില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അവസരങ്ങളുണ്ട്. 2018 ഡിസംബര്‍ 31ന് 45 വയസ്സില്‍ കൂടാത്തവരായിരിക്കണം അപേക്ഷകര്‍.
അഭിമുഖത്തിന് പുറമെ വൈദ്യപരിശോധനയും ശാരീരിക ക്ഷമതയും പരിഗണിച്ചായിരിക്കും നിയമനം. അഭിമുഖം മുംബൈ ഓഫിസില്‍ നടക്കും. ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷകള്‍ ജനുവരി 27നും ഫെബ്രുവരി 22 നും ഇടയില്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അപേക്ഷകന്റെ കൈയൊപ്പും നിര്‍ബന്ധമാണ്. amcsscentry.gov.in എന്ന വെബ് സൈറ്റില്‍ വിശദമായ വിജ്ഞാപനം ലഭ്യമാണ്. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദവിവരങ്ങളും അപേക്ഷ നല്‍കേണ്ട രീതിയും വൈബ്‌സൈറ്റിലുണ്ട്.
അഭിമുഖത്തിന് തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇതേ വെബ്‌സൈറ്റില്‍നിന്ന് കോള്‍ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നമ്പറും 200 രൂപ അപേക്ഷ ഫീസ് അടക്കുന്നതിന്റെ ട്രാന്‍സാക്ഷന്‍ നമ്പറും രേഖപ്പെടുത്തി വെക്കണം. അഭിമുഖത്തിന് ഹാജരാവുമ്പോള്‍ എല്ലാ രേഖകളുടെയും ഒറിജിനലും സാക്ഷ്യപ്പെടുത്തിയ രണ്ട് കോപ്പികളും കരുതണം.
https://www.facebook.com/Malayalivartha