Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ" കടയ്ക്കൽ സമരം, മൊറാഴ സമരം കയ്യൂര്‍ സമരം, പുന്നപ്രവയലാര്‍ സമരം

21 JULY 2019 04:46 PM IST
മലയാളി വാര്‍ത്ത

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കടക്കൽ പ്രദേശം ചരിത്രത്തിൽ സ്ഥാനം ആർജ്ജിച്ചത് കടക്കൽ സമരത്തിനു ശേഷമാണ്. കടക്കൽ, കല്ലറ, കിളിമാനൂർ, പാങ്ങോട് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ട പ്രദേശത്തെ
കടയ്ക്കൽ ചന്തയിൽ 1938ൽ ഏർപ്പെടുത്തിയ അമിത നികുതിക്ക് എതിരെ നടത്തിയ പോരാട്ടമാണ് കടയ്ക്കൽ വിപ്ലവം.
കാര്‍ഷിക കലാപമായി തുടങ്ങിയ സമരം മാസങ്ങളോളംനീണ്ടു. സമരത്തെ നേരിട്ട ദിവാന്റെ പോലീസിനെ നാട്ടുകാര്‍ അടിച്ചോടിച്ചു.കടയ്ക്കലും ചുറ്റുമുള്ള 14 ചതുരശ്ര മൈല്‍ പ്രദേശങ്ങളും ചേര്‍ത്ത് സ്വതന്ത്രരാജ്യം പ്രഖ്യാപിച്ചു. സമരനേതാക്കളായിരുന്ന ഫ്രാങ്കോ രാഘവന്‍ പിള്ളയെ അവിടുത്തെ രാജാവായും ചന്തിരന്‍ കാളിയച്ചിയെ മന്ത്രിയായും ജനം പ്രഖ്യാപിച്ചു.

സ്പെയിനിൽ നിലവിലുണ്ടായിരുന്ന വ്യവസ്ഥാപിത ഗവൺമെന്റിനെ ഫാസിസ്റ്റ് വിപ്ലവത്തിലൂടെ അട്ടിമറിച്ച് അധികാരം കൈയടക്കിയതാണ് ജനറൽ ഫ്രാൻസിസ് കോ ഫ്രാങ്കോ .സമരത്തെ അടിച്ചമർത്താൻ സി പി നൽകിയ ഫ്രാങ്കോ എന്ന പേര് കടയ്ക്കലിലെ ജനഹൃദയങ്ങളിൽ ആവേശമായി മാറി. ......

കടയ്ക്കല്‍ പ്രദേശം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് തിരുവിതാംകൂറില്‍നിന്നും വിട്ടുമാറിയെന്നും യുദ്ധം ചെയ്ത് പ്രദേശം വീണ്ടെടുക്കണമെന്നുമാണ് അന്നത്തെ പേഷ്‌കാര്‍ ദിവാന് റിപ്പോര്‍ട്ട് നല്‍കിയത്. തുടർന്ന് പട്ടാളത്തെ ഇറക്കി ദിവാന്‍ കടയ്ക്കലില്‍ സംഹാരതാണ്ഡവം നടത്തി. അക്രമങ്ങളെ ജനങ്ങള്‍ ചെറുത്തുനിന്നെങ്കിലും ക്രമേണ നേതാക്കള്‍ പലരും അറസ്റ്റിലാവുകയും സ്വയം കീഴടങ്ങുകയുമായിരുന്നു. സമരത്തില്‍ 82 പേരെ പ്രതിയാക്കി പോലീസ് കേസ് ചാര്‍ജ് ചെയ്തു. വിചാരണയ്ക്കായി സ്‌പെഷ്യല്‍ കോടതിയും സ്ഥാപിച്ചിരുന്നു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ നടന്ന ശക്തമായ പോരാട്ടമാണ് കടയ്ക്കലിൽ നടന്നതെങ്കിലും ചരിത്രത്തിൽ അതിന് വേണ്ടത്ര സ്ഥാനം ലഭിച്ചില്ല

മൊറാഴ സംഭവം
ഇന്ത്യയുടെ സ്വാതന്ത്ര സമരചരിത്രത്തില്‍ ഉത്തര മലബാറിന്റെഴ ഒരു പ്രധാന സംഭാവന ആയിരുന്നു മൊറാഴ സംഭവം
ബ്രിട്ടീഷ് സാമ്രാജ്യത്വം രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കിയതിൽ പ്രതിഷേധിച്ച് കേരള പ്രദേശ്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 1940 സപ്തംബർ 15 സാമ്രാജ്യത്വ വിരുദ്ധദിനമായി ആചരിക്കാൻ തീരുമാനിക്കുകയുണ്ടായി. എന്നാൽ അന്നത്തെ സർക്കാർ അത് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. നിരോധനം ലംഘിച്ചു കൊണ്ട് കീച്ചേരിയിൽ കെ.പി.ആർ. ഗോപാലന്റെ നേതൃത്വത്തിൽ ഒരു വൻ പൊതുയോഗം ചേരാൻ തീരുമാനിച്ചു.
എന്നാൽ യോഗം നിരോധിച്ചതിനാൽ അഞ്ചാം പീടികയിലേക്ക്‌ പൊതുയോഗം മാറ്റി. അവിടെ യോഗം നടക്കുന്നതിനിടെ സബ്. ഇൻസ്പെക്ടർ കുട്ടിക്കൃഷ്ണമേനോന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം മർദ്ദനമുറകൾ നടത്തികൊണ്ട് അവിടെ ഒത്തുകൂടിയ ജനങ്ങളെ നേരിട്ടു. തുടർന്നുണ്ടായ ജനങ്ങളുടെ ചെറുത്തുനിൽപ്പിൽ സബ് ഇൻസ്പെക്ടർ കുട്ടിക്കൃഷ്ണമേനോനും മറ്റൊരു പോലീസുകാരനും കൊല്ലപ്പെട്ടു.

ഇതിനെ തുടർന്ന് ഉത്തര മലബാർ പ്രദേശമാകെ പോലീസ് അതിക്രമങ്ങൾ ഉണ്ടായി. നൂറുകണക്കിന് പാർട്ടി പ്രവർത്തകർ ലോക്കപ്പ് മർദ്ദനത്തിനു ഇരയായി. വിചാരണക്കൊടുവിൽ കെ.പി.ആർ.ഗോപാലനെ തൂക്കിക്കൊല്ലുന്നതിനും മറ്റു നിരവധിപേരെ ജീവപര്യന്തം തടവിനും ശിക്ഷിക്കുകയും ചെയ്തു.

കെ. പി. ആറിന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് 1942 ഫെബ്രുവരി 27-ന് മാതൃഭൂമിയിൽ കെ.എ. ദാമോദര മേനോൻ മുഖപ്രസംഗം എഴുതി. പിന്നീട് മഹാത്മാഗാന്ധിയുടെ ഇടപെടലും ബ്രിട്ടിഷു പാർലമെന്റിൽ നടന്ന ചൂടേറിയ ചർച്ചയ്ക്കും ഒടുവിൽ കെ പി ആറിന്റെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റുകയുണ്ടായി. സാമ്രാജ്വത്വവിരുദ്ധ പോരാട്ടത്തിലെ ഒരു പ്രധാന ഏട് തന്നെയായി മാറി മൊറാഴ സംഭവം

കയ്യൂര്‍ സമരം
1941 ൽ നീലേശ്വരത്തെ ജന്മിമാരും കര്‍ഷകരും തമ്മിലുള്ള വഴക്ക് സമരമായി മാറി. ജന്മിമാരെ സഹായിക്കാനെത്തിയ പോലീസുകാരെ കര്‍ഷകര്‍ തടഞ്ഞു. പോലീസ് നടപടിയില്‍ പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ നടത്തിയ ജാഥയെ നിരോധിക്കാന്‍ പോലീസ് തീരുമാനിച്ചു. വാറണ്ടുമായിവന്ന സുബ്രായന്‍ എന്ന പോലീസുകാരനെ കയ്യൂരില്‍ പ്രകടനക്കാര്‍ തടഞ്ഞു. അയാള്‍ പുഴയിലേക്ക് ചാടിയതുകാരണം മരണം സംഭവിച്ചു. കയ്യൂരും സമീപപ്രദേശവും പോലീസുകാരുടെ ഭീകരവാഴ്ച അരങ്ങേറി. 61 പേരെ പ്രതിചേര്‍ത്ത് കേസെടുത്തു. കോടതി അഞ്ചുപേര്‍ക്ക് വധശിക്ഷ വിധിച്ചു. പിന്നീട് ചൂരിക്കാടന്‍ കൃഷ്ണന്‍നായരെ പ്രായം തികയാത്തതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കി. മറ്റുള്ളവരുടെ വധശിക്ഷ സ്ഥിരീകരിച്ചു.

പുന്നപ്രവയലാര്‍ സമരം (1946 )
രണ്ടാംലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ ഉണ്ടായ തൊഴിലില്ലായ്മ, ഭക്ഷ്യക്ഷാമം, കൂലിവെട്ടിക്കുറയ്ക്കല്‍, ജന്മിമാരുടെയും പോലീസിന്റെയും അതിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആണ് ആലപ്പുഴയിലെ പുന്നപ്രവയലാര്‍ സമരങ്ങള്‍ക്ക് കാരണമായത്. ഇതിനിടയിലാണ് തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ നടപടികള്‍ ജനങ്ങളെ ക്ഷുഭിതരാക്കി. ഭരണഘടന പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവ് അദ്ദേഹം 1946 ജനവരിയില്‍ പ്രസിദ്ധീകരിച്ചു. നീക്കം ചെയ്യാന്‍ പാടില്ലാത്ത എക്സിക്യൂട്ടീവ് ഉള്‍പ്പെടുന്ന ഭരണസംവിധാനമാണ് അദ്ദേഹം കൊണ്ടുവന്നത്.

ഇതിനെതിരെ "അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍" എന്ന മുദ്രാവാക്യവുമായി ജനം രംഗത്തിറങ്ങി. ആലപ്പുഴയിലെ പല ഭാഗത്തും തൊഴിലാളിസമരം രൂക്ഷമായി. അതോടെ അടിച്ചമര്‍ത്തലും ശക്തമായി.പോലീസിനെയും പട്ടാളത്തിനെയും എതിര്‍ത്ത് തൊഴിലാളികള്‍ ചെറുത്തുനില്‍പ് തുടങ്ങി. ഒക്ടോബര്‍ 24ന് പുന്നപ്രയില്‍ പോലീസും പട്ടാളവുമായി തൊഴിലാളികള്‍ ഏറ്റുമുട്ടി.

ഇതില്‍ ഇരുന്നൂറോളം തൊഴിലാളികള്‍ മരിച്ചു. പക്ഷേ മരണസംഖ്യ ഇതിലും കൂടുതലായിരുന്നു. ഇതോടെ സര്‍. സി.പി. ഈ പ്രദേശങ്ങളില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. പട്ടാളത്തിന്റെ നേതൃത്വം സി.പി. ഏറ്റെടുത്തു. ഒക്ടോബര്‍ 27ന് വയലാറില്‍ പട്ടാളവും തൊഴിലാളികളും ഏറ്റുമുട്ടി. വാരിക്കുന്തവുമായിട്ടാണ് തൊഴിലാളികള്‍ യന്ത്രത്തോക്കുകളോട് നേരിട്ടത്.

അവിടെ 130 പേര്‍ മരിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും അതിലും എത്രയോ കൂടുതലായിരുന്നു. ഏകദേശം ആയിരം പേര്‍ മരിച്ചുവെന്നാണ് അനൗദ്യോഗികകണക്ക്

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (14 minutes ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (31 minutes ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (40 minutes ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (50 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (1 hour ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (2 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

Malayali Vartha Recommends