Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇന്ത്യയുടെ സ്വന്തം പിഎസ്എല്‍വി-യുടെ അടുത്ത വിക്ഷേപണ തീയതിയും കാത്ത് ലോക രാജ്യങ്ങള്‍ വരിനില്‍ക്കുന്നു, അവരുടെ ഉപഗ്രഹങ്ങള്‍ ലക്ഷ്യത്തില്‍ എത്തിക്കാന്‍...ഐഎസ്ആര്‍ഒയ്ക്ക് അഭിമാന നിമിഷം

26 DECEMBER 2018 12:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം

ബഹിരാകാശ സാങ്കേതികവിദ്യ പറഞ്ഞു തരുമോയെന്നു ചോദിച്ച് നാസയുടെ വാതിലില്‍ മുട്ടുന്ന ഇന്ത്യക്കാരന്റെ കാര്‍ട്ടൂണ്‍ ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അത് വരച്ചവര്‍ക്കെല്ലാം നല്‍കുന്ന ശക്തമായ മറുപടിയാണ് ഇന്ത്യയുടെ സ്വന്തം പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍. പി എസ്സ് എല്‍ വി-യുടെ അടുത്ത വിക്ഷേപണ തീയതിയും കാത്ത് ലോക രാജ്യങ്ങള്‍ വരിനില്‍ക്കുകയാണ്, അവരുടെ ഉപഗ്രഹങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍. പിഎസ്എല്‍വി–സി 43-ല്‍ കൊളംബിയന്‍ ഉപഗ്രഹമാണ് വിക്ഷേപിച്ചതെങ്കില്‍ അടുത്ത വിക്ഷേണത്തില്‍ ബ്രസീലിന്റെ ആമസോണിയ- 1 ഉപഗ്രഹവും ഉണ്ടാകും. ഇന്ത്യക്കിത് അഭിമാന നിമിഷം തന്നെയാണ്.

2020-ല്‍ ഐഎസ്ആര്‍ഒയുടെ വാണിജ്യ വിക്ഷേപണത്തില്‍ നിരവധി രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. ബ്രസീലിന്റെ ഉപഗ്രഹം പിഎസ്എല്‍വി വിക്ഷേപിക്കുമെന്നത് സംബന്ധിച്ച് ബ്രസീലിയന്‍ സ്‌പേസ് ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂനിരീക്ഷണത്തിനുള്ള ഉപഗ്രഹമാണ് ആമസോണിയ-1. സൗത്ത് അമേരിക്കന്‍ രാജ്യങ്ങളെല്ലാം കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യയെയാണ് സമീപിക്കുന്നത്.

നാസ, സ്‌പെയ്‌സ് എക്‌സ്, ഇഎസ്എ തുടങ്ങി ബഹിരാകാശ ഏജന്‍സികളേക്കാള്‍ കുറഞ്ഞ നിരക്കും വിശ്വാസ്യതയുമാണ് ഐഎസ്ആര്‍ഒയെ മുന്നിലെത്തിച്ചത്. 2014-ലെ ചൊവ്വാ ദൗത്യം വിജയിച്ചതോടെ ഐഎസ്ആര്‍ഒയുടെ ഗ്രേഡ് കുത്തനെ ഉയര്‍ന്നു. ഇതോടെയാണ് വിദേശ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിക്കാന്‍ തുടങ്ങിയത്. തങ്ങളുടെ സ്വപ്ന പദ്ധതികള്‍ക്ക് വേണ്ട ഉപഗ്രഹങ്ങള്‍ കൃത്യമായി ലക്ഷ്യത്തിലെക്കാന്‍ ഐഎസ്‌ഐര്‍ഒയ്ക്ക് സാധിക്കുമെന്ന വിശ്വാസം വിദേശരാജ്യങ്ങള്‍ക്കിടയില്‍ സ്ഥാപിക്കാന്‍ ഇന്ത്യക്ക് സാധിച്ചു.

ഐഎസ്ആര്‍ഒ ഓരോ തവണയും വന്‍ നേട്ടങ്ങളുമായി രാജ്യാന്തര മാധ്യമങ്ങളില്‍ ഇടംപിടിക്കുകയാണ്. ഇന്ത്യന്‍ ബഹിരാകാശ മേഖലയെ പുതിയ കുതിപ്പിന് സഹായിക്കുന്നതായിരിക്കും പിഎസ്എല്‍വി സി44-ന്റെ വിക്ഷേപണം. പിഎസ്എല്‍വി സി43-ല്‍ എട്ടു രാജ്യങ്ങളുടെ 30 വിദേശ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചതെങ്കില്‍ അടുത്തതില്‍ ഇതിലും കൂടുമെന്നാണ് കരുതുന്നത്.

ബഹിരാകാശ മേഖലയില്‍ വന്‍ മുന്നേറ്റം കൈവരിച്ചിട്ടുള്ള അമേരിക്ക, ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ പതിവായി ഇന്ത്യയുടെ സഹായം തേടുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ചെലവു കുറഞ്ഞ ഐഎസ്ആര്‍ഒയുടെ വിക്ഷേപണത്തെയാണ് അമേരിക്കന്‍ കമ്പനികളെല്ലാം പരിഗണിക്കുന്നത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 28 രാജ്യങ്ങളില്‍ നിന്നുള്ള 269 ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്. ഇതില്‍ 166 ഉപഗ്രഹങ്ങളും അമേരിക്കയില്‍ നിന്നുള്ളതായിരുന്നു. നാസയ്ക്ക് പുറമേ സ്വകാര്യ വിക്ഷേപണ കേന്ദ്രം സ്‌പെയ്‌സ് എക്‌സ് വരെ ഉണ്ടായിട്ടും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ കമ്പനികളും ഏജന്‍സികളും ഐഎസ്ആര്‍ഒയെ പിന്തുടരുന്നത്.

അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ സാങ്കേതിക മേഖല. ബഹിരാകാശ രംഗത്ത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ രാജ്യം കൈവരിച്ചത് വന്‍ നേട്ടങ്ങളാണ്. രാജ്യാന്തര ബഹിരാകാശ ഏജന്‍സികള്‍ക്കൊപ്പം ഇന്ത്യയുടെ ഐഎസ്ആര്‍ഒയും അതിവേഗം കുതിക്കുകയാണ്. ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചപ്പോള്‍ ഇന്ത്യ ഞെട്ടിച്ചുവെന്നാണ് അമേരിക്കന്‍ പത്രങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയുടെ ദേശീയ രഹസ്യാന്വേഷണ വിഭാഗം നോമിനി ഡാന്‍ കോട്‌സാണ് അന്ന് ഇങ്ങനെ പ്രതികരിച്ചത്.

അതെ, ഇന്ത്യ ഈ രംഗത്ത് കൂടുതല്‍ അദ്ഭുതങ്ങള്‍ പുറത്തെടുക്കാന്‍ പോകുകയാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ റെക്കോര്‍ഡ് നേട്ടങ്ങള്‍. പിഎസ്എല്‍വി റോക്കറ്റിന് 104 ഉപഗ്രഹങ്ങളല്ല വേണമെങ്കില്‍ 400 ഉപഗ്രഹങ്ങള്‍ വരെ വഹിച്ച് ലക്ഷ്യത്തിലെത്തിക്കാന്‍ ശേഷിയുണ്ടെന്നാണ് മുന്‍ ഐഎസ്ആര്‍ഒ മേധാവി ജി. മാധവന്‍നായര്‍ ഒരിക്കല്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (22 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (55 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

Malayali Vartha Recommends