ശുക്രനില്‍ ജീവന് സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍

ബ്രിട്ടനിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ശുക്രന്റെ വാതകമേഘങ്ങളില്‍ ഫോസ്ഫീന്‍ എന്ന രാസവസ്തു കണ്ടെത്തി. തന്മൂലം ഭൂമിയുടെ അയല്‍ഗ്രഹവും ബുധന്‍ കഴിഞ്ഞാല്‍ സൂര്യനോട് ഏറ്റവും അടുത്തു നില്‍ക്കുന്നതുമായ ശുക്രനില്‍ ജീവനു സാധ്യതയുണ്ടെന്നാണ് നിഗമനം. ഹവായിയിലും ചിലെയിലെ ആറ്റക്കാമ മരുഭൂമിയിലുമുള്ള ശക്തിയേറിയ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചായിരുന്നു പഠനം.
ഭൂമിയില്‍ സാധാരണ ഫോസ്ഫീന്‍ വാതകം ഉത്പാദിപ്പിക്കുന്നത് ഓക്‌സിജന്‍ ആവശ്യമില്ലാത്ത സൂക്ഷ്മജീവികളാണ്. ഹൈഡ്രജന്‍, ഫോസ്ഫറസ് മൂലകങ്ങള്‍ അടങ്ങിയതാണ് ഫോസ്ഫീന്‍. എന്നാല്‍ ഇതിന്റെ കണ്ടുപിടിത്തം ജീവനുണ്ടെന്നതിനു തെളിവല്ലെന്നാണ് മറ്റൊരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നത്. മറ്റേതെങ്കിലും പ്രക്രിയകള്‍ മൂലമാകാം ഇതു സംഭവിച്ചത്.
സൗരയൂഥത്തില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ താപനിലയുള്ള ഗ്രഹമാണ് (471 ഡിഗ്രി)ശുക്രന്‍. ഒട്ടേറെ അഗ്‌നിപര്‍വതങ്ങള്‍ നിറഞ്ഞ വരണ്ട ഉപരിതലം. കാര്‍ബണ്‍ ഡയോക്‌സൈഡാണ് അന്തരീക്ഷ വായുവില്‍ കൂടുതലുള്ളത്. സള്‍ഫ്യൂറിക് ആസിഡ് മേഘങ്ങള്‍ ഗ്രഹത്തിന്റെ അന്തരീക്ഷത്തിലുണ്ട്. ഇത്രയും തീവ്രമായ സ്ഥിതി നിലനില്‍ക്കുന്നതിനാല്‍ ശുക്രനെക്കുറിച്ചുള്ള പഠനങ്ങള്‍ ചുരുക്കമാണ്.
https://www.facebook.com/Malayalivartha