എന്നെ സ്‌കൂട്ടറും കാറും ഓടിക്കാന്‍ പഠിപ്പിച്ചയാളാണ് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയെന്ന് നടി ആലിയ ഭട്ട്

ബോളിവുഡിലെ താരസുന്ദരി ആലിയ ഭട്ടിന് എല്ലാത്തിനും ഡ്രൈവര്‍ വേണം. തന്റെ ഡ്രൈവറാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെന്നും അദ്ദേഹമില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നാണ് ആലിയ പറഞ്ഞത്. ഒരു പ്രമുഖ ദേശീയ ചാനലില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
\'എന്നെ സ്‌കൂട്ടറും കാറും ഓടിക്കാന്‍ പഠിപ്പിച്ചയാളാണ് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തി. അത് എന്റെ ഡ്രൈവര്‍ സുനിലാണ്. എന്റെ വലംകൈയാണ് അദ്ദേഹം. അദ്ദേഹമില്ലാതെ എനിക്ക് ജീവിക്കാനാകില്ല. ഒരു കാറിനെപ്പറ്റിയും സ്‌കൂട്ടറിനെപ്പറ്റിയും അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും വളരെ കഷ്ടപ്പെട്ട് എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്.എന്റെ പരസ്യങ്ങളെല്ലാം കാണുമ്പോള്‍ സുനിലിന് നല്ല അഭിപ്രായമാണ്. ഷൂട്ടിങ് കഴിഞ്ഞെത്തി ഞാനങ്ങനെ ചെയ്തു, ഇങ്ങനെ യൂ ടേണ്‍ തിരിച്ചു എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ അദ്ദേഹം വളരെ എക്‌സൈറ്റഡാകാറുണ്ട്\'\', ആലിയ പറയുന്നു.
ഹിന്ദി ഫിലിം മേക്കര്‍ മഹേഷ് ഭട്ടിന്റെ മകളാണ് ആലിയ. ഹിന്ദിയിലെ പ്രശസ്തമായ ചാറ്റ് ഷോയില്‍ രാഷ്ട്രപതിയുടെ പേരു മാറിപ്പോയ ആലിയ ഒരുകാലത്തു ആലിയജോക്ക്‌സിന്റെ പേരിലും അറിയപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha