പുത്തൻ ചുവട് വെയ്പ്പുമായി ആഷിക് അബുവും ശ്യാം പുഷ്‌കരനും ബോളിവുഡിലേക്ക്....!

ബോളിവുഡിലേയ്ക്ക് ചുവട്‌വെയ്ക്കുകയാണ് ആഷിക് അബു. ആദ്യചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ആണ് നായകന്‍. തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്‌കരനും. ഷാരൂഖിന്റെ മുംബൈ ബാന്ദ്രയിലെ വീടായ 'മന്നത്തി'ല്‍ സിനിമയെ സംബന്ധിച്ച് ചര്‍ച്ച നടന്നു. ഷാരൂഖ് ഖാനൊപ്പമുള്ള ചിത്രവും ആഷിക് അബു ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പങ്കുവച്ച് രംഗത്ത് എത്തി .
ആഷിക് അബുവിന്റെ കഴിഞ്ഞ ചിത്രം 'വൈറസ്' കാണാനിടയായ ഷാരൂഖ് ഖാന്‍ അദ്ദേഹത്തെ ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ . ഷാരൂഖിനൊപ്പമുള്ള ചര്‍ച്ച രണ്ടര മണിക്കൂറോളം നീണ്ടെന്നും 2020 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും ആഷിക് അബുവിനെ ഉദ്ധരിച്ച് ദി ക്യൂ റിപ്പോര്‍ട്ട് ചെയ്തു. മലയാളത്തില്‍ ചെയ്ത സിനിമകളുടെ റീമേക്ക് ആയിരിക്കില്ല ഷാരൂഖിനെ നായകനാക്കി ബോളിവുഡില്‍ ഒരുക്കുന്നതെന്നും ആഷിക് പ്രതികരിച്ചു.
https://www.facebook.com/Malayalivartha