Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

മീ ടൂ വിനു ഇരകൾ പുരുഷന്മാരും; വെളിപ്പെടുത്തലുകളുമായി ബോളിവുഡ് താരം സണ്ണി ലിയോൺ

06 JANUARY 2020 12:02 PM IST
മലയാളി വാര്‍ത്ത

സ്ത്രീകൾ ജോലി സ്ഥലങ്ങളിലും മറ്റും നേരിടുന്ന ലൈംഗിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും എതിരായി ആരംഭിച്ച ഒരു മാസ്സ് മൂവ്മെന്റാണ് മീ ടൂ. 'മീ ടൂ' എന്ന വാചകം ആദ്യമായി സോഷ്യൽ മീഡിയയിൽ ഉപയോഗിച്ചത് 2006 ൽ മൈസ്പേസിൽ ലൈംഗിക പീഡനത്തെ അതിജീവിച്ച ആക്ടിവിസ്റ്റായ താരാന ബർക്ക് ആയിരുന്നു. ഇതിനു ശേഷം ഹാഷ്ടാഗ് ക്യാമ്പയിനായി ഇതിനു വലിയ തോതിൽ പ്രചാരം ലഭിക്കുകയും ചെയ്തു.ഇതിനു ശേഷം ഈ മൂവ്മെന്റ് പാർശ്വവത്ക്കരിക്കപ്പെട്ട ജനങ്ങൾക്ക് വേണ്ടി നീതിക്കായി പോരാടുന്ന
ഒരു അന്താരാഷ്ട്ര മൂവ്മെന്റായി മാറുകയായിരുന്നു. മീ ടൂ വിനു വർദ്ധിച്ചുവരുന്ന ജനപ്രീതിയിലൂടെ ഇന്ത്യയിലും പ്രാധാന്യം ലഭിച്ചു. ബോളിവുഡ് നടി തനുശ്രീ ദത്ത നടൻ നാനാ പട്ടേക്കർക്കെതിരെ 2018 ൽ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചപ്പോഴാണ് ഇന്ത്യയിൽ മീ ടൂ മൂവ്മെന്റിന് തുടക്കം കുറിച്ചത്. 2008 ൽ ഹോൺ ഒക്കെ പ്ലീസ് എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടയിൽ നാനാപഡേക്കർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു തനുശ്രീയുടെ ആരോപണം.അതിനുശേഷം ഒട്ടനവധി പേർ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങളുമായി മുന്നോട്ട് വരുകയും ചെയ്തിരുന്നു. മീ ടൂ എന്നത് ലൈംഗിക ചൂഷണങ്ങൾക്കെതിരെ സ്ത്രീകളുടെ മാത്രം മൂവ്മെന്റായാണ് ഇതുവരെ കണ്ടിരുന്നത്. എന്നാൽ മീ ടൂ ഇരകൾ സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകുന്നുണ്ട് എന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് താരറാണി സണ്ണി ലിയോൺ രംഗത്തെത്തിയിരിക്കുകയാണ്.


അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ആണ് ബോളിവുഡ് താരം സണ്ണിലിയോൺ മീ ടൂവിനെക്കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. മീ ടൂ മൂവ്മെന്റും, സ്ത്രീ ശാക്തീകരണവുമെല്ലാം സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിച്ചു എന്നാണ് അഭിമുഖത്തിൽ സണ്ണി ലിയോൺ വ്യക്തമാക്കിയത്.

താൻ ഒരു ഓഫീസിൽ അല്ല ജോലി ചെയ്യുന്നത്. ഒരു നീർക്കുമിളയിലാണ് ജീവിതം. പക്ഷേ, താൻ വിശ്വസിക്കുന്നത് ജോലിസ്ഥലത്ത് ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ച്, അല്ലെങ്കിൽ സ്വസ്ഥമായി ജോലിചെയ്യാൻ അനുവദിക്കാതിരിക്കുന്നതിനെക്കുറിച്ച് സ്ത്രീകളാണ് കൂടുതൽ തുറന്നു സംസാരിക്കുന്നത് എന്നാണ്. പക്ഷേ സ്ത്രീയോ, പുരുഷനോ ആയിക്കൊള്ളട്ടെ ഇത്തരം അനുഭവങ്ങൾ പുരുഷന്മാർക്കും നേരിടേണ്ടി വരുന്നുണ്ട്. പക്ഷേ അത് പലരും തിരിച്ചറിയുന്നില്ല, അവൻ ഒരു ആണല്ലേ?, ഇതിത്ര വലിയ കാര്യമാണോ? എന്ന മട്ടിലായിരിക്കും പലരുടെയും മനോഭാവം. ജോലിസ്ഥലത്തോ മറ്റെവിടെയെങ്കിലോ ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റത്തിന് ഇരയാവുകയാണെങ്കിൽ അതേക്കുറിച്ച് ഉറക്കെപ്പറയാൻ, അതേക്കുറിച്ച് ബോധവാന്മാരാകാൻ, അത് ശരിയല്ല എന്ന് പറയാൻ അവർ പ്രാപ്തരായി എന്നത് തന്നെയാണ് ഏറ്റവും വലിയ മാറ്റമെന്നും താരം വ്യകതമാകുന്നു. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഒരുപാടു കാര്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതുകൊണ്ട് മോശം പ്രവർത്തികൾ ചെയ്യുന്നതിനുമുമ്പ് ആളുകൾ രണ്ടുവട്ടം ചിന്തിക്കും എന്ന് കൂടി താരം പറയുന്നു.

ലൈംഗിക ആക്രമണങ്ങളിലും ലൈംഗിക കൊലപാതകങ്ങളിലും കൂടുതലായും ഇരകളാകുന്നത് സ്ത്രീകളാണ്. മാധ്യമങ്ങളിലും മറ്റും വരുന്ന വാർത്തകളിലും ഇരയായി ചൂണ്ടി കാണിക്കുന്നതും സ്ത്രീകളെ ആണ്. ഇരകളാകുന്നത് കൂടുതൽ ശതമാനവും സ്ത്രീകളാണ്എന്നത് വാസ്തവം തന്നെയാണ് . എന്നാൽ ഇതിനർത്ഥം പുരുഷന്മമാർ ഇരകളാകുന്നില്ല എന്നല്ല. ജോലി സ്ഥലങ്ങളിലും മറ്റ് മേഖലകളിലും പുരുഷന്മാരും പലവിധ ചൂഷണങ്ങൾക്ക് വിധേയരാകുന്നുണ്ട്. ഇതിൽ ലൈംഗിക അതിക്രമങ്ങളും ഉൾപ്പെടുന്നു. നീതിക്കായി പോരാടുമ്പോൾ അത് ഒരു കൂട്ടർക്ക് വേണ്ടി മാത്രമാകരുത്. ഇരക്കൊപ്പമാണ് നാം നിൽക്കേണ്ടത്. അത് സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ. ശരിയായ നീതി ലഭിക്കാനുള്ള അവകാശം സ്ത്രീക്കും പുരുഷനും ഒരുപോലെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ കെപിഎം ഹോട്ടലില്‍ നിന്ന് കണ്ടെടുത്തു  (8 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തലസ്ഥാനത്ത്  (25 minutes ago)

ബലാത്സം​ഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്  (35 minutes ago)

മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍....നിര്‍ണായക വെളിപ്പെടുത്തല്‍...  (40 minutes ago)

ആ അന്ത്യനിമിഷങ്ങളുടെ നിശ്ശബ്ദ നിലവിളികൾ ജീവൻ വെടിഞ്ഞ നിമിഷത്തിൽ തണുത്തുറഞ്ഞുപോയ മനുഷ്യർ !! പോംപേയുടെ ചരിത്രം നമുക്ക് നൽകുന്ന പാഠം  (59 minutes ago)

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി,ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി...  (1 hour ago)

പ്രവാസികൾ ശ്രദ്ധിക്കൂ ... വാട്ട്‌സ്ആപ്പ് കോൾ ചെയ്യരുത് ഫോൺ ഹാക്ക് ചെയ്യപ്പെടാം ..  (1 hour ago)

യുഎഇ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും കടുത്ത മൂടൽ മഞ്ഞ് ജാഗ്രതാ മുന്നറിയിപ്പ് പ്രവാസികൾ ഇത് കാണാതെ പോകരുത്  (1 hour ago)

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും; ജനുവരി 19ന് ഹാജരാകാന്‍ നിര്‍ദ്ദേശം  (1 hour ago)

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ ചീമുട്ടയേറ്  (1 hour ago)

ഇന്നു മുതല്‍ ആരംഭിക്കാനിരുന്ന ഡോക്ടര്‍മാരുടെ സമരം ഒരാഴ്ചത്തേക്ക് മാറ്റി  (2 hours ago)

സിനിമാ മേഖലയില്‍ ജനുവരി 21ന് സൂചനാ പണിമുടക്ക്  (2 hours ago)

കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ എംപി  (2 hours ago)

ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് പ്രശംസയുമായി രജനിയും കമലും  (2 hours ago)

എക്കോ സിനിമയെ പ്രശംസിച്ച് നടന്‍ ധനുഷ്  (3 hours ago)

Malayali Vartha Recommends