Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭക്ഷണത്തിനും മരുന്നിനും വഴി തേടി മഹാഭാരതം പരമ്പരയിലെ 'ഇന്ദ്രന്‍'...... ആളുകള്‍ എന്നെ മറന്നിട്ടില്ലെങ്കില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുക്കമാണെന്ന് സതീഷ് കൗള്‍

22 MAY 2020 11:45 AM IST
മലയാളി വാര്‍ത്ത

ഒരു കാലത്തു ടെലിവിഷൻ പരമ്പരകളിൽ മുൻ നിരയിൽ നിന്നിരുന്ന ബി.ആര്‍. ചോപ്രയുടെ മഹാഭാരതം പരമ്പര ലോക്ഡൗണ്‍ കാലത്ത് വന്‍ ഹിറ്റായി വീണ്ടും വീടുകളിലെ സ്വീകരണമുറികളിൽ എത്തിക്കഴിഞ്ഞു. പരമ്പരയിലെ ഇന്ദ്രൻ എന്ന കഥാപാത്രം എല്ലാവരുടെയും ഇഷ്ട കഥാപാത്രമാണ് .

ദേവന്മാരുടെ ദേവനായ ഇന്ദ്രനെ നമ്മുടെ മനസ്സിലെ സങ്കൽപ്പത്തിന് അനുസരിച്ച് സര്‍വശക്തനായി അവതരിപ്പിക്കാൻ സതീഷ് കൗള്‍ എന്ന നടനു കഴിഞ്ഞിട്ടുണ്ട്. . എന്നാല്‍, ജീവിതത്തിൽ അതല്ല സ്‌ക്രീനില്‍ ദേവേന്ദ്രന്റെ വേഷമണിഞ്ഞ നടന്റെ അവസ്ഥ. വാര്‍ധക്യകാലത്ത് കാശില്ലാതെ മരുന്നിനും ഭക്ഷണത്തിനുംവേണ്ടി കഷ്ടപ്പെടുന്ന അസ്ഥയിലാണ് അദ്ദേഹം . വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.......

ഒരു കാലത്ത് പഞ്ചാബി സിനിമയിലും ടെലിവിഷനിലും നിറസാന്നിധ്യമായിരുന്നു എഴുപത്തിമൂന്നുകാരനായ സതീഷ് കൗള്‍ .. എന്നാൽ ഉറ്റവരാരും അടുത്തില്ലാതെ അടുത്ത കാലം വരം ലുധിയാനയിലെ ഒരു വൃദ്ധസദനത്തിലായിരുന്നു അദ്ദേഹത്തിന്റെ താമസം. അടുത്തിടെയാണ് സത്യദേവി എന്ന സ്ത്രീയുടെ സഹായത്തോടെ ഒരു കൊച്ചുവാടക വീട്ടിലേയ്ക്ക് താമസം മാറിയത്.......

സ്വതവേ സാമ്പത്തികമായി പ്രയാസം ഉണ്ടായിരുന്ന സതീഷ് കൗളിന്റെ അവസ്ഥ ലോക്ഡൗണ്‍ കാരണം കൂടുതൽ വഷളായി.. മരുന്നും മറ്റ് ഭക്ഷണവസ്തുക്കളും കിട്ടാനില്ലാതെ താന്‍ ബുദ്ധിമുട്ടുകയാണെന്നാണ് പി.ടി.ഐ.യോട് അദ്ദേഹം പറഞ്ഞത് .

സിനിമാരംഗത്തുള്ളവരോട് ഞാന്‍ സഹായത്തിന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് ഒരുപാട് സ്‌നേഹം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്നത്തെ ദയനീയാവസ്ഥയിലും ഈ സ്‌നേഹം എനിക്ക് നല്‍കണമെന്നാണ് ഞാന്‍ പഴയ സഹപ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുന്നത്.......

പഞ്ചാബി സിനിമയിലെ അമിതാഭ് ബച്ചന്‍ എന്ന വിളിപ്പേരുള്ള സതീഷ് അഭിനയരംഗത്ത് നിറഞ്ഞുനില്‍ക്കെ 2011ല്‍ പഞ്ചാബില്‍ നിന്ന് മുംബൈയിലേയ്ക്ക് ചേക്കേറുകയായിരുന്നു.. അതിടെ ഒരു അഭിനയപാഠശാല ആരംഭിച്ചു. എന്നാല്‍, അത് ഒരു വലിയ പരാജയമായിരുന്നു. ഇതാണ് സതീഷിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്....... സമ്പാദിച്ച പണമത്രയും സ്‌കൂളിനുവേണ്ടി നഷ്ടപ്പെടുത്തി. ഇതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിലായി. കുറച്ചുകാലം തുച്ഛമായ ശമ്പളത്തിന് പാട്യാലയിലെ ഒരു കോളേജില്‍ ജോലി ചെയ്തു. അഞ്ച് വര്‍ഷം മുന്‍പ് ഒരു അപകടത്തില്‍പ്പെട്ട് ഇടുപ്പെല്ല് തകര്‍ന്ന് കിടപ്പിലായതോടെ ഈ ജോലിയും അതില്‍ നിന്നുള്ള വരുമാനവും നിലച്ചു. രണ്ട് വര്‍ഷം മുന്‍പ് വരെ സര്‍വകലാശാലയില്‍ നിന്നുള്ള പെന്‍ഷന്‍ ലഭിച്ചിരുന്നു. പിന്നീട് അതും കിട്ടാതായി......

പിന്നീട് രണ്ടര വര്‍ഷം പൂര്‍ണമായും ആശുപത്രിയില്‍ കിടപ്പിലായി. ഇതിനുശേഷമാണ് ലുധിയാനയിലെ വിവേകാനന്ദ വൃദ്ധസദനത്തിലേയ്ക്ക് താമസം മാറ്റിയത്. നേരത്തെ വിവാഹമോചനം നേടിയ ഭാര്യ മകനോടൊപ്പം യു.എസ്. എയിലാണ് ഇപ്പോള്‍ താമസം......

പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായം കൊണ്ടാണ് ഇതുവരെ പിടിച്ചുനിന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആ പണവും തീര്‍ന്നു. ഇതിനിടെ ലോക്ഡൗണ്‍ കൂടി വന്നതോടെ ജീവിതം ശരിക്കും പ്രതിസന്ധിയിലായി.......

ആളുകള്‍ എന്നെ മറന്നിട്ടില്ലെങ്കില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുക്കമാണെന്ന് സതീഷ് കൗള്‍ പറയുന്നു .. അഭിനയിക്കാനുള്ള അഭിവാഞ്ജ ഇപ്പോഴും ഉള്ളിലുണ്ട്. ഏത് വേഷമാണെങ്കില്‍ അത് അഭിനയിച്ചു ഫലിപ്പിക്കാമെന്ന ആത്മവിശ്വാസം ഇന്നുമുണ്ട്-

മഹാഭാരതത്തിന് പുറമെ വിക്രം ഔര്‍ ബേതാള്‍ എന്ന ടെലിവിഷന്‍ പരമ്പരയിലും പ്യാര്‍ തൊ ഹോന ഹി താ, ആന്റി നമ്പര്‍ വണ്‍, സഞ്ജീര്‍, രാം ലഖന്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും വേഷമിട്ട സതീഷ് പറഞ്ഞു......

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (6 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (34 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (53 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

Malayali Vartha Recommends