Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സുശാന്തിന്റെ മരണം: വിവാദമാകുന്ന വെളിപ്പെടുത്തലുകള്‍, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി, അവസാനം കാമുകിയുമായും സുശാന്ത് പിരിഞ്ഞു!

16 JUNE 2020 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

സുശാന്ത് സിംഗ് അവസാന കാലങ്ങളില്‍ വല്ലാത്ത മാനസിക നിലയിരുന്നുവെന്നും ഇല്ലാത്ത ശബ്ദങ്ങള്‍ പോലും കേട്ട് അസ്വസ്ഥനാകുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയെന്നും പ്രമുഖ നിരൂപകന്‍ സുഭാഷ് ഷാ വെളിപ്പെടുത്തിയത് വിവാദമാകുന്നു. പുറത്ത് പറഞ്ഞ് കേള്‍ക്കുന്നത് പോലെയല്ല, അതിനേക്കാള്‍ എത്രയോ മോശമായിരുന്നു കാര്യങ്ങള്‍ ഷാ പറയുന്നു.

ബോളിവുഡില്‍ വീണ്ടുമൊരു പര്‍വീണ്‍ ബാബി കൂടി ഉണ്ടായിരിക്കുകയാണ് എന്നാണ് സുശാന്തിന്റെ മനോനില വീണ്ടും തെറ്റിയപ്പോള്‍ മഹേഷ് ഭട്ട് പറഞ്ഞതെന്ന് സംവിധായകന്‍ മഹേഷ് ഭട്ടിന്റെ അടുത്ത സുഹൃത്തായ സുഹൃത്ത് സെന്‍ഗുപ്ത പറഞ്ഞതായി ഷാ വെളിപ്പെടുത്തി. കാമുകി റിയാ ചക്രവര്‍ത്തിയോട് അദ്ദേഹത്തെ വിട്ടുപോകാനും ഭട്ട് ഉപദേശിച്ചിരുന്നതായി സെന്‍ഗുപ്ത പറഞ്ഞെന്നും സുഭാഷ് ജാ പറയുന്നു.

സഡകിന്റെ രണ്ടാം ഭാഗത്തില്‍ ഒരു റോളിന് വേണ്ടിയായി മഹേഷ് ഭട്ടിനെ സുശാന്ത് അടുത്തിടെ വന്ന് കണ്ടിരുന്നു.സുശാന്ത് വൈകാതെ തന്നെ ഭട്ടിന്റെ മനസ്സ് കീഴടക്കി. സൂര്യന് കീഴെയുള്ള എന്ത് കാര്യത്തെ കുറിച്ചും സുശാന്തിന് നന്നായി അറിയാമായിരുന്നു. ക്വാണ്ടം ഫിസിക്സിനെ കുറിച്ചൊക്കെ സുശാന്ത് നന്നായി സംസാരിക്കുമായിരുന്നു. പര്‍വീണ്‍ ബാബിയിലാണ് ഇത്രയും ഊര്‍ജം കണ്ടിട്ടുള്ളതെന്ന് ഭട്ട് പലപ്പോഴും സുശാന്തിനെ കുറിച്ച് പറഞ്ഞിരുന്നു.

ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് തനിക്ക് തോന്നി എന്നാണ് നിര്‍മാതാവ് മുകേഷ്ഭട്ടിന്റെ പ്രതികരണം. സഡക് 2 എന്ന ചിത്രത്തിനായി സുശാന്തിനെ കണ്ടപ്പോള്‍ അദ്ദേഹം അസ്വസ്ഥനായിരുന്നുവെന്നും എന്തോ കുഴപ്പമുള്ളതായി തോന്നിയതായും നിര്‍മാതാവ് മുകേഷ് ഭട്ടും പറഞ്ഞു. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് ഭട്ട് ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി തവണ സുശാന്തിനെ കണ്ടിരുന്നു. അദ്ദേഹം ആഷിക്കി 2 നായി ഞങ്ങളുടെ ഓഫീസിലെത്തിയിരുന്നു. പക്ഷേ അന്ന് അത് നടന്നില്ല. ഞങ്ങള്‍ സഡക് 2 ആരംഭിക്കുമ്പോള്‍ ആലിയയും മഹേഷ് ഭട്ടും പറഞ്ഞു, 'സുശാന്ത് വളരെ ശ്രദ്ധാലുവാണെന്ന്. അദ്ദേഹം വന്നു എന്നെ കണ്ടു, ഞങ്ങള്‍ ഒരു മണിക്കൂറോളം വിവിധ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുവെന്ന്.- മുകേഷ് ഭട്ട് പറഞ്ഞു.

സുശാന്തിന് എന്തൊക്കെയോ പ്രശ്‌നം ഉണ്ടെന്ന് തോന്നിയതായും അദ്ദേഹം വളരെ അസ്വസ്ഥനാണെന്ന് തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും മുകേഷ് ഭട്ട് പറഞ്ഞു. അതിനു ശേഷം സുശാന്ത് ബന്ധപ്പെട്ടില്ല. ഏകദേശം ഒന്നര വര്‍ഷം മുമ്പായിരുന്നു ഇത്. പഴയകാല നടി പര്‍വീണ്‍ ബാബിയുടെ വഴിയേ സുശാന്ത് പോകുമോയെന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്നും ഇക്കാര്യം സഹോദരന്‍ മഹേഷ് ഭട്ടിനോട് പറഞ്ഞിരുന്നുവെന്നും മുകേഷ് ഭട്ട് പറഞ്ഞു.
പര്‍വീണ്‍ ബാബിക്കൊപ്പമാണ് ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചത്. സ്‌കീസോഫ്രീനിയയുടെ ഇരയായിരുന്നു അവര്‍. സുശാന്തിന്റെ മരണത്തില്‍ തനിക്ക് ഞെട്ടല്‍ ഉണ്ടായില്ലെന്നും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും മുകേഷ് ഭട്ട് പറഞ്ഞു.

കാമുകി റിയാ ചക്രവര്‍ത്തിയുടെ കരുതല്‍ ഇല്ലായിരുന്നുവെങ്കില്‍ സുശാന്ത് ഇതിനു മുമ്പേ ജീവന്‍ അവസാനിപ്പിക്കുമായിരുന്നുവെന്ന് സുഭാഷ് ഷാ പറയുന്നു. സുശാന്ത് ചികിത്സ മുടക്കുന്നില്ലെന്നും മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തി ഇത്രയും കാലം അദ്ദേഹത്തെ സംരക്ഷിച്ച് നിര്‍ത്തിയത് റിയയായിരുന്നു. എന്നാല്‍ പിന്നീട് ഈ മരുന്നുകളെല്ലാം സുശാന്ത് അവസാനിപ്പിച്ചു. ഈ മരുന്ന് ഇല്ലാതായതോടെയാണ് സുശാന്തിന്റെ നില മോശമായതും, അദ്ദേഹം ആത്മഹത്യ ചെയ്തതും. ഇക്കാരണങ്ങള്‍കൊണ്ടു തന്നെയാണ് ഇവരുടെ ബന്ധം വേര്‍പിരിഞ്ഞതും.

സുശാന്ത് ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. അവസാന ഒരുവര്‍ഷം അടച്ച് പൂട്ടപ്പെട്ട അവസ്ഥയിലായിരുന്നു സുശാന്ത്. അടുപ്പക്കാരെ പോലും തന്റെ വീട്ടിലേക്ക് കടത്തിയിരുന്നില്ല. യാതൊരു വിധ ഇടപെടലും പുറംലോകവുമായി സുശാന്തിനുണ്ടായിരുന്നില്ല. പൊതുപരിപാടികളില്‍ എത്തുമെങ്കിലും അവാര്‍ഡ് ഷോകളില്‍ പോലും സുശാന്ത് ഉണ്ടാവാറില്ലായിരുന്നു. തന്നെ പലരും കൊല്ലാന്‍ വരുന്നതായി സുശാന്തിന് തോന്നിയിരുന്നു.

ഒരു ദിവസം വീട്ടില്‍ റിയയോടൊപ്പം ഇരുന്ന് അനുരാഗ് കശ്യപിന്റെ സിനിമ കണ്ടുകൊണ്ടിരിക്കവേ, ഞാന്‍ അനുരാഗിന്റെ ചിത്രം വേണ്ടെന്ന് വച്ചു. ഇപ്പോള്‍ അയാളെന്നെ കൊല്ലാന്‍ വരുമെന്ന് പെട്ടെന്ന് സുശാന്ത് റിയയോട് പറഞ്ഞിരുന്നു. ശരിക്കും റിയ ഭയന്ന് പോയെന്ന് അവരുടെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു. അന്ന് മുതലാണ് റിയ സുശാന്തിനൊപ്പം താമസിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇവര്‍ പിന്നീട് ബന്ധം വേര്‍പിരിഞ്ഞെന്ന് സുഹൃത സെന്‍ഗുപ്ത പറഞ്ഞു. റിയക്ക് വേറെ വഴിയില്ലായിരുന്നത് കൊണ്ടാണ് ബന്ധത്തില്‍ നിന്ന് അകന്നത്.

മരണ ദിവസം സുശാന്തിന്റെ ബന്ധുക്കള്‍ മുംബൈയില്‍ എത്തുന്നത് വരെ റിയ കാത്തിരുന്നിരുന്നു. സുശാന്തിനെ പിന്തുണയ്ക്കാനും ആശ്വസിപ്പിക്കാനും എപ്പോഴും സഹോദരിമാര്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ആരെയും കേള്‍ക്കാന്‍ സുശാന്ത് തയ്യാറായിരുന്നില്ല. കാരണം വിഷാദം അദ്ദേഹത്തെ പൂര്‍ണമായി കീഴടക്കിയിരുന്നു. മരുന്നുകള്‍ കഴിക്കുന്നതും ചികിത്സയും അദ്ദേഹം അവസാനിപ്പിച്ചിരുന്നു. സ്വന്തമായി തീര്‍ത്ത ഭ്രാന്താലയത്തിലായിരുന്നു സുശാന്ത് അവസാന കാലം. ആരെയും അവിടേക്ക് വരാന്‍ പോലും അനുവദിച്ചിരുന്നില്ല.'-ഷാ വെളിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (1 hour ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (1 hour ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (1 hour ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (1 hour ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (2 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (2 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (3 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (3 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (3 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (4 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (4 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (4 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (4 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (4 hours ago)

Malayali Vartha Recommends