സുശാന്ത് അവസാന നാളുകളില്‍ കടുത്ത വിഷാദം, ഉല്‍കണ്ഠ, ബൈപോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ അവസ്ഥകളിലൂടെയാണ് കടന്നുപോയിരുന്നതെന്ന് ഡോക്ടറുടെ മൊഴി

സുശാന്തിനെ ചികിത്സിച്ച മനഃശാസ്ത്രജ്ഞര്‍ മുംബൈ പൊലീസിനു നല്കിയ മൊഴിയില്‍ നടന് അവസാന നാളുകളില്‍ കടുത്ത വിഷാദം, ഉല്‍കണ്ഠ, ബൈപോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ അവസ്ഥകളിലൂടെയാണ് കടന്നുപോയിരുന്നതെന്ന് അറിയിച്ചു. രണ്ടു ഡോക്ടര്‍മാരാണ് സുശാന്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സുശാന്ത് മരുന്ന് കഴിക്കാന്‍ വിസമ്മതിച്ചതിനാല്‍ നില വഷളാകുകയും ചികിത്സിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായതായും ഇരുഡോക്ടര്‍മാരും പറഞ്ഞു.
സുശാന്തിന് രോഗമുള്ളതായി അറിയില്ലെന്നും റിയ ചക്രവര്‍ത്തിയാണു സുശാന്തിനെ മനോരോഗിയാക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. നേരത്തെ വിഷാദരോഗ മരുന്നുകളുടെ കുറിപ്പടി സഹോദരി പ്രിയങ്ക സുശാന്തിന് വാട്സാപ്പില്‍ അയച്ചുകൊടുത്തതു പുറത്തായിരുന്നു. സുശാന്തിന്റെ ഫ്ലാറ്റില്‍ നിന്നു റിയ സ്വന്തം വീട്ടിലേക്കു മാറിയ ജൂണ്‍ എട്ടിന് പ്രിയങ്കയും സുശാന്തും തമ്മില്‍ നടത്തിയ ചാറ്റ് ആണിത്.
തന്റെ അവസ്ഥകൊണ്ട് കുടുംബം ബുദ്ധിമുട്ടരുതെന്ന് സുശാന്ത് വിചാരിച്ചിരുന്നു. സുശാന്തിന്റെ മാനസികനിലയെ കുറിച്ച് ആരായുന്നതിന് കാമുകി റിയ ചക്രവര്‍ത്തി ഡോക്ടര്‍മാരെ നിരന്തരം ബന്ധപ്പെട്ടിരുന്നതായും മൊഴിയിലുണ്ടെന്നാണ് സൂചന.
സുശാന്തിന്റെ മാനസികാരോഗ്യം സംബന്ധിച്ച് സിബിഐയുടെ ഉള്‍പ്പെടെ അന്വേഷണപരിധിയില്‍ വരുന്നതിനാല്‍ അദ്ദേഹത്തെ ചികിത്സിച്ച മനഃശാസ്ത്രജ്ഞരുടെ മൊഴി നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha