Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ബോളിവുഡിലെ കിടമത്സരം, ലോബികളുടെ കൈകടത്തല്‍, സ്വജനപക്ഷപാതം, നടന്റെ വിഷാദരോഗം... ഇവയെല്ലാം കടന്ന് റിയയിലേക്ക്, ബോളിവുഡ് ക്രൈം ത്രില്ലറിനു സമാനമായ ട്വിസ്റ്റ്.

09 SEPTEMBER 2020 06:00 AM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

സുശാന്തിന്റെ മരണത്തിന്റെ അടുത്ത ദിവസങ്ങളൊന്നില്‍ നടന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തിലെ വരികള്‍ ഇങ്ങനെയാണ്; 'എന്നെ കൊലപാതകിയെന്നു വരെ വിളിച്ച് ആക്ഷേപിക്കുന്നു. ജീവനൊടുക്കിയില്ലെങ്കില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തുമെന്നാണ് ഒടുവില്‍ ലഭിച്ച ഭീഷണി' - നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണം സംബന്ധിച്ച കേസന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നായിരുന്നു ആവശ്യം. ഇപ്പോള്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിയ ചക്രവര്‍ത്തി അറസ്റ്റിലാകുമ്പോള്‍ അതു ബോളിവുഡ് ക്രൈം ത്രില്ലറിനു സമാനമായ ട്വിസ്റ്റ്.

മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ സുശാന്തിന് ലഹരിമരുന്ന് നല്‍കിയതായും ഒപ്പമിരുന്നു ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും റിയ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ലഹരി മരുന്ന് ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് റിയയുടെ ഫോണില്‍ നിന്നു വാട്‌സാപ് ചാറ്റ് കണ്ടെടുത്തെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതിനെത്തുടര്‍ന്നാണ് എന്‍സിബി റിയക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ചോദ്യംചെയ്യലിന് ഒടുവില്‍ ചൊവ്വാഴ്ചയാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്തത്.

ബോളിവുഡിലെ കിടമത്സരവും ലോബികളുടെ കൈകടത്തലും സ്വജനപക്ഷപാതവും നടന്റെ വിഷാദരോഗവും ആത്മഹത്യയിലേക്കു നയിച്ചെന്ന നിഗമനത്തില്‍ മുംബൈ പൊലീസിന്റെ അന്വേഷണം നീങ്ങവെ റിയ തന്നെയാണ് സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ട് കത്തെഴുതിയത്. എന്നാല്‍ റിയ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടു സുശാന്തിന്റെ പിതാവ് ബിഹാര്‍ പൊലീസിനു പരാതി നല്‍കിയതു മുതലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്.

റിയ ചക്രവര്‍ത്തി തന്നെ സമ്മര്‍ദത്തിലാക്കുന്നതായി സുശാന്ത് സിങ് രാജ്പുത്ത് പറഞ്ഞിട്ടുണ്ടെന്ന സൂചനകള്‍ നടന്റെ മുന്‍ കാമുകി അങ്കിത ലോഖണ്ഡെയും പുറത്തുവിട്ടതോടെ റിയക്കെതിരെ കുരുക്ക് മുറുകി. റിയയില്‍ നിന്നു ഭീഷണിയുണ്ടെന്നു ഭയപ്പെട്ടിരുന്നതായും ഇക്കാര്യം കുടുംബാംഗങ്ങള്‍ ഫെബ്രുവരിയില്‍ ബാന്ദ്ര പൊലീസിനെ അറിയിച്ചിരുന്നതായും സുശാന്തിന്റെ അച്ഛന്റെ അഭിഭാഷകനും വെളിപ്പെടുത്തി.പിന്നാലെ സുശാന്തിന്റെ ബാങ്ക് അക്കൗണ്ട്, സാമ്പത്തിക ഇടപാടുകള്‍ എന്നിവ കേന്ദ്രീകരിച്ചു ബിഹാര്‍ പൊലീസ് അന്വേഷണം തുടങ്ങി. അക്കൗണ്ടില്‍ നിന്ന് 15 കോടിയോളം രൂപ റിയ തട്ടിയെടുത്തെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. എന്നാല്‍ ഇതിനു തെളിവില്ലെന്നു മുംബൈ പൊലീസ് പറഞ്ഞു. സുശാന്തിന്റെ അറിവോടെ 5 ലക്ഷം രൂപ വിമാനയാത്രാച്ചെലവിനായി റിയ ഉപയോഗിച്ചതല്ലാതെ മറ്റു കൈമാറ്റങ്ങളില്ലെന്നും ബാങ്ക് രേഖകള്‍ കോടതി ആവശ്യപ്പെട്ടാല്‍ സമര്‍പ്പിക്കാമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.

സംഭവം മഹാരാഷ്ട്ര, ബിഹാര്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള ഉരസലിനും കാരണമായി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ബിഹാറില്‍ നിന്നുള്ള നാലംഗ പൊലീസ് സംഘം മുംബൈയിലെത്തിയതെന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആരോപണം. സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെ പട്‌നയിലുള്ള എഫ്‌ഐആര്‍ മുംബൈയിലേക്കു മാറ്റണണമെന്ന് ആവശ്യപ്പെട്ട് റിയയും സുപ്രീം കോടതിയെ സമീപിച്ചു. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന ആവശ്യം സുശാന്തിന്റെ അച്ഛന്‍ കെ.െക. സിങ് സുപ്രീം കോടതിയില്‍ ഉന്നയിച്ചു. സിബിഐ അന്വേഷണം ആദ്യം ആവശ്യപ്പെട്ട റിയ, പിന്നീട് അതില്‍ നിന്നു പിന്മാറിയത് സംശയമുനകള്‍ ശക്തമാകാന്‍ കാരണമായി. ഒടുവില്‍ ഓഗസ്റ്റ് 19ന് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടു സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) റിയയ്‌ക്കെതിരെയുള്ള സാമ്പത്തിക കുറ്റകൃത്യക്കേസ് അന്വേഷിക്കവെ ലഹരി ഇടപാടു സംശയങ്ങള്‍ സിബിഐയെയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയെയും അറിയിച്ചത്. ഇതാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് വരെ എത്തിച്ചത്. റിയയുടെ വാട്‌സാപ് ചാറ്റില്‍ നിന്ന് ലഹരി ഉപയോഗം, കടത്ത് എന്നിവയെക്കുറിച്ച് സൂചന ലഭിച്ചതോടെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കേസെടുത്തു. മുംബൈ ഫിലിം സിറ്റി ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ എന്‍സിബി റെയ്ഡ് നടത്തി. ലഹരി മരുന്ന് ഇടപാടുകാരന്‍ സഈദ് വിലാത്ര, ബാസിത് പരിഹാര്‍ എന്നിവര്‍ അറസ്റ്റിലായതോടെ റിയയുടെ സഹോദരന്‍ ഷോവിക്കിലേക്ക് അന്വേഷണമെത്തി.

റിയ ചക്രവര്‍ത്തിയും സഹോദരന്‍ ഷോവിക്കും തമ്മില്‍ ലഹരിമരുന്നുകളെക്കുറിച്ചു നടത്തിയതെന്നു സംശയിക്കുന്ന ചാറ്റ് വിവരങ്ങളും പുറത്തായി. സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡ, നടന്റെ ജോലിക്കാരന്‍ ദീപക് സാവന്ത് എന്നിവരും അംഗങ്ങളായ വാട്‌സാപ് ഗ്രൂപ്പില്‍ മാര്‍ച്ച് 15നു നടന്ന ചാറ്റ് ആണ് പുറത്തായത്. ,സുശാന്ത്, റിയയ്‌ക്കൊപ്പം ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി നടന്റെ മുന്‍ മാനേജര്‍ ശ്രുതി മോദി സിബിഐക്കു മൊഴി നല്‍കുകയും ചെയ്തു.

സെപ്റ്റംബര്‍ 4-ന് റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക് (24), സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡ (30) എന്നിവരെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു. ഇരുവരുടേയും ഫ്‌ലാറ്റില്‍ നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു അറസ്റ്റ്. താന്‍ ലഹരി ഇടപാടു നടത്തിയത് ഷോവിക്കിനു വേണ്ടിയാണെന്ന് ബാസിത് പരിഹാര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതോടെയാണ്, എന്‍സിബി പിടിമുറുക്കിയത്. തൊട്ടടുത്ത ദിവസം സുശാന്ത് സിങ്ങിന്റെ വീട്ടുജോലിക്കാന്‍ ദീപേഷ് സാവന്തിനെയും എന്‍സിബി അറസ്റ്റ് ചെയ്തു. 2019 സെപ്റ്റംബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ സുശാന്തിന് താന്‍ ലഹരിമരുന്ന് എത്തിച്ചിരുന്നതായി സാമുവല്‍ മിറാന്‍ഡ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണു വിവരം. പലപ്പോഴും ഷോവിക് നിര്‍ദേശിക്കുന്ന ആളുകളില്‍ നിന്ന് ലഹരി മരുന്നു വാങ്ങുകയായിരുന്നത്രേ. ഷോവിക്കിന് ഒപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിനു പിന്നാലെയാണ് സെപ്റ്റംബര്‍ 8-ന് റിയയും അറസ്റ്റിലാകുന്നത്.

സിബിഐ : റിയയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആത്മഹത്യാപ്രരണക്കുറ്റം ആരോപിച്ച് സുശാന്തിന്റെ അച്ഛന്‍ നല്‍കിയ പരാതി.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്: സുശാന്തിന്റെ പക്കല്‍ നിന്ന് റിയയും കുടുംബവും 15 കോടിയോളം രൂപ തട്ടിയെടുത്തെന്ന അച്ഛന്റെ പരാതി.
നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ: റിയയുടെ അറസ്റ്റും തുടര്‍ നടപടികളും... എന്നിവയൊക്കെയാണ് നിലവില്‍ അന്വേഷിക്കുന്നത്.

മുന്‍ മാനേജര്‍ ദിഷയുടെ ആത്മഹത്യയുമായി സുശാന്തിന്റെ മരണത്തിനു ബന്ധമുണ്ടോ?, ബോളിവുഡിലെ പ്രമുഖരുടെ പേരുകള്‍ ആദ്യഘട്ടത്തില്‍ ഉയര്‍ന്നതിനു ശേഷം കേള്‍ക്കാതായതിനു പിന്നിലെ കാരണം?, സുശാന്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന കോടികള്‍ എവിടെ എന്നീ ചോദ്യങ്ങളും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (2 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (2 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (2 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (2 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (3 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (3 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (4 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (4 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (4 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (4 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (5 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (5 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (5 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (5 hours ago)

Malayali Vartha Recommends