Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന ആരോപണവുമായി നടി പായല്‍ ഘോഷ്, 2014-ല്‍ നടന്ന സംഭവത്തിനു തെളിവുകളൊന്നും കയ്യിലില്ലെന്ന് നടി

21 SEPTEMBER 2020 06:20 AM IST
മലയാളി വാര്‍ത്ത

ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് നടി പായല്‍ ഘോഷ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി. തുടര്‍ന്ന് ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പായല്‍ ഘോഷ് പറഞ്ഞു. 2014 അവസാനത്തോടെ നടന്ന സംഭവത്തിനു തെളിവുകളൊന്നും കയ്യിലില്ലെന്നും ബോംബെ വെല്‍വെറ്റ് സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു സംഭവമെന്നും നടി പറഞ്ഞു. 'മീ ടൂ' തരംഗത്തില്‍ ഇതു പറയാന്‍ ശ്രമിച്ചെങ്കിലും കുടുംബവും സുഹൃത്തുക്കളും തടഞ്ഞെന്നും പായല്‍ കൂട്ടിച്ചേര്‍ത്തു.

2014 മുതല്‍ അനുരാഗുമായുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉണ്ടോ എന്നു ചോദിച്ചപ്പോള്‍, ഇല്ലെന്നായിരുന്നു പായലിന്റെ മറുപടി. 'അത് എനിക്ക് ഒരു മാറാപ്പ് പോലെയായിരുന്നു. ഇപ്പോള്‍ പറഞ്ഞപ്പോള്‍ ആശ്വാസമുണ്ട്. സുശാന്തിന്റെ മരണവും ലഹരിമരുന്നും വിഷയമായപ്പോള്‍ ബോളിവുഡിലെ എന്റെ അനുഭവം പങ്കുവയ്ക്കുകയായിരുന്നു. കുടുംബം പിന്തുണച്ചാല്‍ മാത്രമേ പരാതി നല്‍കൂ.' പായല്‍ പറഞ്ഞു.

ആദ്യം അനുരാഗിനെ കാണാന്‍ പോയത് തന്റെ മാനേജര്‍ക്കൊപ്പമാണ്. അതു നല്ലതും പോസിറ്റീവുമായ കൂടിക്കാഴ്ച ആയിരുന്നു. തുടര്‍ന്ന് അനുരാഗ് വീട്ടിലേക്കു വിളിപ്പിച്ചു. രുചികരമായ ഭക്ഷണമുണ്ടാക്കി നല്‍കി. അതും നല്ല കൂടിക്കാഴ്ചയായിരുന്നുവെന്ന് പായല്‍ പറഞ്ഞു. അനുരാഗ് വീണ്ടും തന്നെ വീട്ടിലേക്കു വിളിപ്പിച്ചു. ഇന്‍ഡസ്ട്രിയിലെ ആളുകളെ കണ്ടുമുട്ടേണ്ടതു പ്രധാനപ്പെട്ട കാര്യമായതിനാല്‍ പോയി. ഈ കൂടിക്കാഴ്ചയില്‍ അനുരാഗ് തന്നെ അയാളുടെ മുറിയിലേക്കു കൊണ്ടുപോയി. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ മാറ്റി, എന്നെയും നിര്‍ബന്ധിച്ചു. എനിക്കിപ്പോള്‍ അസൗകര്യമാണെന്നും ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ എല്ലാവരും ഇതെല്ലാം ചെയ്യുന്നുണ്ട് എന്നായിരുന്നു മറുപടി. പതുക്കെ തന്റെ അടുത്തേക്ക് വന്നു. ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അയാള്‍ പരാജയപ്പെട്ടതായി പായല്‍ പറയുന്നു.

എനിക്കു വളരെ ബുദ്ധിമുട്ടുണ്ടെന്ന് എങ്ങനെയെങ്കിലും പറയാന്‍ ഞാന്‍ ശ്രമിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍, ശരി, അടുത്ത തവണ വരുമ്പോള്‍ തയാറായിരിക്കണം എന്നു പറഞ്ഞ് അനുരാഗ് അടങ്ങി. ശരി സര്‍ എന്നു പറഞ്ഞ് ഞാന്‍ അവിടെനിന്നിറങ്ങി വീട്ടിലേക്കു മടങ്ങി. പിന്നീട് അദ്ദേഹം എനിക്കു സന്ദേശമയച്ചു. പക്ഷേ ഞാന്‍ മറുപടി നല്‍കിയില്ല.- പായല്‍ വിവരിച്ചു.

പായലിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ച അനുരാഗ് കശ്യപ് അവ അടിസ്ഥാനമില്ലാത്തതാണെന്നും പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (25 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (29 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (34 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (3 hours ago)

Malayali Vartha Recommends