സല്‍മാന്റെ സുല്‍ത്താനും ലീക്കായി...ചിത്രം ഓണ്‍ലൈനില്‍ പ്രചരിക്കുന്നു; കളക്ഷന്‍ ഇടിയുമെന്ന ആശങ്കയില്‍ സിനിമാ ലോകം
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സല്മാന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സുല്‍ത്താന്‍. ഇന്നലെ റിലീസ് ചെയ്ത ഈ ചിത്രം ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. ഇന്ത്യയില്‍ മാത്രമായി 4,500 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഉഡ്താ പഞ്ചാബ്, ഗ്രേറ്റ് ഗ്രാന്റ് മസ്തി എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് സിനിമാലോകത്തെ ഞെട്ടിച്ചു കൊണ്ട് സല്മാന് ഖാന്റെ സുല്‍ത്താന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നത്.
റിലീസ് ചെയ്യാന്‍ രണ്ട് ആഴ്ച ബാക്കി നില്‍ക്കുമ്പോഴാണ് ഗ്രാന്റ് മസ്തി സാദെ ഇന്റര്‍നെറ്റില്‍ ലീക്കായത്. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിയാണ് പ്രചരിച്ചത്. ഒരു സ്പോര്‍ട്സ് ഡ്രാമാ ചിത്രമായ സല്‍മാന്റെ സുല്‍ത്താന്‍ സംവിധാനം ചെയ്തത് അലി അബ്ബാസ് സഫറാണ്. അനുഷ്ക ശര്‍മയാണ് ചിത്രത്തില്‍ നായികാ വേഷം അവതരിപ്പിക്കുന്നത്. റണ്‍ദീപ് ഹൂഡയും ചിത്രത്തില്‍ മുഖ്യ വേഷം അവതരിപ്പിക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നു ലഭിക്കുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര യാണ് ചിത്രം നിര്‍മിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha